റഹ്മാനും പൃഥ്വിരാജും പണം തന്ന് സഹായിച്ചു: നജീബ്

റഹ്മാനും പൃഥ്വിരാജും പണം തന്ന് സഹായിച്ചു: നജീബ്
ടുജീവിതം ഹിറ്റായി പ്രദർശനം തുടരുന്പോള്‍ സിനിമയിലെ യഥാർഥ നായകൻ നജീബിന് എന്താണ് ലഭിച്ചതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ശക്തമായി ഉയർന്ന ചോദ്യങ്ങളിലൊന്ന്.
നജീബിനെ ആരെങ്കിലും സഹാ‌യിച്ചോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇപ്പോഴിതാ അതിന് ഉത്തരവുമായി വന്നിരിക്കുകയാണ് നജീബ്.

പൃഥ്വിരാജും എ.ആർ. റഹ്മാനും തന്നെ സാമ്ബത്തികമായി സഹായിച്ചുവെന്നാണ് നജീബ് വെളിപ്പെടുത്തിയിരിക്കുന്നത്.

പൃഥ്വിരാജും എ.ആർ. റഹ്മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. ഞാനായിട്ട് ഇതുവരെയും ആരുടെ അടുത്തും പൈസ ചോദിച്ചിട്ടുമില്ല, ഒന്നുമില്ല.

മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത്. നജീബിന് എന്തുകൊടുത്തു, നജീബിന് എന്തുകൊടുത്തു എന്നാണ് ഇവർ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാൻ വിളിച്ചു ചോദിക്കുകയും ചെയ്തു.

ബ്ലെസി സാറിനും അതുപോലെ ശല്യമായതുകൊണ്ടാണ് അവർ അന്ന് അങ്ങനെ പറഞ്ഞത്. ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന് എനിക്കു പൈസ തന്ന പൃഥ്വിരാജും റഹ്മാനും പറഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ ഇക്കാര്യം ആരോടും ഇതുവരെയും പറഞ്ഞിട്ടില്ലായിരുന്നു. 
നജീബിന്‍റെ വാക്കുകള്‍.