വിജയ് രാഷ്ട്രീയത്തിലേക്ക്

വിജയ് രാഷ്ട്രീയത്തിലേക്ക്

ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദളപതി വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിജയ് നായകനായുള്ള ചിത്രമായ ദ ഗോട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ്   റിപ്പോര്‍ട്ടുകള്‍.

വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ആരാധക സംഘടന രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് വിജയ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായതും വന്‍ ചര്‍ച്ചയായിരുന്നു. വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തകരെ ചെന്നൈയില്‍ വിജയ് കാണുകയും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ചര്‍ച്ച നടത്തുകയും ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീടാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായതും.