മകളെ വിമാനത്താവളത്തില്‍ വിട്ട് തിരികെ വരുന്നതിനിടെ അപകടത്തില്‍ പിതാവ് മരിച്ചു

മകളെ വിമാനത്താവളത്തില്‍ വിട്ട് തിരികെ വരുന്നതിനിടെ അപകടത്തില്‍ പിതാവ് മരിച്ചു
പാലക്കാട് : മകളെ വിമാനത്താവളത്തില്‍ വിട്ട് തിരികെ വരുന്നതിനിടെ കാർ റോഡരികിലെ പരസ്യ ബോർഡില്‍ ഇടിച്ചു മറിഞ്ഞ് പിതാവ് മരിച്ചു.
ദേശീയപാത കണ്ണനൂരില്‍ നടന്ന കാർ അപകടത്തില്‍ പൊള്ളാച്ചി കൊടൈക്കനാല്‍ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ തങ്കമുത്തുവിന്റെ മകനെയും ഭാര്യയെയും ബന്ധുവിനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.