മാനന്തവാടിയിൽ മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു

മാനന്തവാടിയിൽ  മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു

മാനന്തവാടിയിലെ ജനവാസ മേഖലയിൽ നിന്ന്  17 മണിക്കൂറുകൾക്കൊടുവിൽ മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു.  കർണാടകയ്ക്ക് കൈമാറിയശേഷമാണ് ആന ചരിഞ്ഞത്. ലോറിയിൽ കയറ്റി ബന്ദിപൂരിലെ രാമപുര ക്യാംപിലേക്ക് എത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞത്. ഇക്കാര്യം കർണാടക ഔദ്യോഗികമായി കേരളത്തെ അറിയിച്ചു.

തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. 

ഇതേ സമയം  ഹൃദയാഘാതമാണ് മരണകാരണമെന്ന്  കൊമ്പൻ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ശരീരത്തിൽ ഉണ്ടായിരുന്ന മുഴ പഴുത്തതായും ഡോക്ടർമാർ കണ്ടെത്തി. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു ‎. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. ഈ സമർദത്തെ തുടർന്നുണ്ടായതാണ് ഹൃദയാഘാതം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി.