മൊഴി : കവിത, റോയ്‌ പഞ്ഞിക്കാരൻ

മൊഴി : കവിത, റോയ്‌ പഞ്ഞിക്കാരൻ

പൂന്തെന്നലിനോട് മൊഴിയാം  

ഇതളുകൾ പൊഴിക്കരുതേ 

പൂന്തിങ്കളോട്‌ മൊഴിയാം 

പുലരി വിടർത്തരുതെ 

പുതുമഴയോടു മൊഴിയാം 

പൂങ്കുല പൊഴിക്കരുതേ 

പുതുമണ്ണിനോട് മൊഴിയാം 

ചൂടാനൊരു പൂവ് നൽകുവാൻ 

പുതുപ്പെണ്ണിനോടു മൊഴിയാം 

മുഖം തെല്ലൊന്നുയർത്തുവാൻ 

ചിതറി തെറിക്കുന്ന ചിന്തകളോട് മൊഴിയാം 

വെറുതെയൊന്നു പുഞ്ചിരിക്കുവാൻ 

എഴുതി തീരാത്ത കവിതയോടു മൊഴിയാം 

വരികൾക്കായി കാത്തിരിക്കുവാൻ

വള്ളിമലർക്കാവിലെ 

പൂങ്കുയിലിനോട് മൊഴിയാം 

എൻ ഈണം ഏറ്റു പാടുവാൻ 

വർണശബളമായ സ്വപ്നങ്ങളോട് മൊഴിയാം 

കാലത്തിന്റെ ചിറകിലേറുവാൻ 

എന്നോട് മൊഴിയുന്നു ഞാൻ 

ഒന്നു മിണ്ടാതിരിക്കുവാൻ 

 

റോയ്‌ പഞ്ഞിക്കാരൻ