കൂടത്തായി ഡോക്യുമെന്ററി തടയണമെന്ന ഹരജി തള്ളി

കൂടത്തായി ഡോക്യുമെന്ററി തടയണമെന്ന ഹരജി തള്ളി

കോഴിക്കോട്- കൂടത്തായി കേസുമായി ബന്ധപ്പെട്ട നെറ്റ്ഫഌക്‌സ് ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്‍കിയ ഹരജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യു നല്‍കിയ ഹരജിയാണ്  എരഞ്ഞിപ്പാലം പ്രത്യേക കോടതി തള്ളിയത്.

നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററി നിരോധിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.