മാറ്റൊലി: കവിത , ഷീല ജഗധരൻ

Jan 18, 2021 - 12:11
Mar 15, 2023 - 14:54
 0  183
മാറ്റൊലി: കവിത , ഷീല ജഗധരൻ

ദി മനുഷ്യന് കാലം നൽകിയ

 പ്രപഞ്ചത്താളിലെ ജ്ഞാനക്കനിയുടെ

ബോധരഹസ്യങ്ങൾ

കലയുടെ നൂപുര ഗാനമതാക്കിയ

വാക്കിൻ നൃത്തങ്ങൾ

ചടുലതാളുകൾ

കവിത വിളമ്പിയ കാവ്യ ചിന്തിൻ

സൂക്ഷ്മവികാരങ്ങൾ

സങ്കല്പത്തിൻ സംഗീതത്തിൽ

മറ്റൊലിയാകുന്നു

 

പ്രണയം തീർക്കും ഹൃദയസരസ്സിലെ

മായാ പുഷ്പങ്ങൾ

കാണാലോകം 

കാത്തുവെച്ചൊരു

കനിവിൻ കനിയാവും

അത് ആദി പിതാവിൻ

പ്രജ്ഞതന്നിലെ

പദമലരാകും

കവിയുടെ മനസ്സുകൾ

പാടിയ നല്ലൊരു സങ്കീർത്തനമാകും

 

ഷീല ജഗധരൻ, തൊടിയൂർ