തത്തമ്മക്കൂട്ടത്തെ രക്ഷിച്ച കഥ : ലീലാമ്മ തോമസ്

തത്തമ്മക്കൂട്ടത്തെ രക്ഷിച്ച കഥ :  ലീലാമ്മ തോമസ്

ഞാൻ ബോട്സ്വാനയിൽ Gweta എന്ന സ്ഥലത്തു താമസിക്കുമ്പോളുണ്ടായ അനുഭവo. നേരം പുലരുന്നതേയുള്ളൂ. ഞാൻ അടുക്കളയിൽ ചായ തിളപ്പിച്ചു കൊണ്ടിരിക്കുവാണ്, നോക്കുമ്പോൾ കുറച്ചു തത്തകളെ  വലിയ കൂട്ടിലടച്ച്  കയറ്റികൊണ്ടുപോകുന്നു  .
എനിക്കു സംശയം വരാൻ കാരണം ഒരു വലിയ കൂട്ടിനകത്തു കുറച്ചേറെ പാരറ്റുകളെ തിക്കി  നിറച്ചിരിക്കു ന്നു, തത്തകൾ അനങ്ങുന്നതുപോലുമില്ല . തത്തകളെ  കൊണ്ടു പോകുന്നവർ വളരെ ഭയത്തിൽ നാലു പാടും നോക്കുന്നതുകണ്ടതോടെ എനിക്ക് തോന്നി, ഇതിൽ എന്തോ ചതിയുണ്ടല്ലോ എന്ന്. 


 ഞാൻ ചായയ്ക്കു വെച്ചവെള്ളം തിളച്ചോയെന്നു പോലും നോക്കാതെ  stove, swichoff  ചെയ്യാൻ മറന്ന്  തത്തകളെ  കൊണ്ടു പോകുന്നവരുടെ പിന്നാലെ പമ്മിച്ചെന്നു . അയാൾ നാലു പാടും നോക്കുന്നുണ്ട് ആരെങ്കിലും കാണുന്നോയെന്നറിയാൻ, പക്ഷെ അയാളുടെ കണ്ണിൽപെടാതെയായിരുന്നു  എന്റെ നടത്തം.
ആളില്ലാത്ത ഒരു സ്ഥലത്ത് പാരറ്റിന്റെ കൂടു താഴെയിറക്കി വെച്ചിട്ടു  അയാൾ ചുറ്റുപാടും വീക്ഷിച്ചു.  അയാൾ അല്പം ദൂരേക്ക് മാറിയ തക്കം നോക്കി ഞാൻ പതുക്കെ പാരറ്റിന്റെ കൂടിന്റെ അടുത്തു ചെന്നു. നോക്കുമ്പോൾ തത്തകളൊന്നും അനങ്ങുന്നില്ല..അപ്പോൾ എനിക്കു പിടി കിട്ടി ഇവർ കാലിന്റെ താഴെയുള്ള തടിയിൽ എന്തോ പശ വെച്ചു പിടിപ്പിച്ചിരിക്കുന്നു ,  അതാണ് parrot അനങ്ങാത്തത് എന്ന് .
 ഞാൻ ഉടനെ വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ വന്നു തത്തക്കള്ളന്മാരെ പിടിച്ചു കൊണ്ടു പോയി. പാരറ്റിനെ കടത്തി കൊണ്ടു പോകുന്നവരായിരുന്നു അവർ. 
ഞാൻ തക്കസമയത്ത് അറിയിച്ചതു കാരണം വൈൽഡ് ലൈഫ്കാർക്കും വളരെ സന്തോഷമായി. പാരിതോ ഷികം തരുന്നതിനു പകരം വൈൽഡ് ലൈഫ്ൽ ഫ്രീ സന്ദർശനത്തിന്  എനിക്കു പെർമിറ്റ്‌ തന്നു. ഈ ആനുകൂല്യം എനിക്കു വളരെ  ഉപകാരമായി.  ഈ രംഗത്തു ഇത്രയും പരിചയസമ്പന്നയായതും അങ്ങനെയാണ്.
ഞാൻ തിരിച്ചു വന്നപ്പോൾ എന്റെ വീട്ടിൽ പാലുംപാത്രവും കരിഞ്ഞു, പുക കണ്ടു അടുത്ത വീട്ടിലെ ചന്ദിനി വന്ന്  ഗ്യാസ് ഓഫ്‌ ചെയ്തത് മൂലം അപകടമുണ്ടായില്ല .

പാരറ്റ് അവരുടെ വൈൽഡ് ഹോമിൽ വളരെ സന്തോഷത്തോടെ പറന്നു നടക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നും. അവരെ അവരുടെ ലോകത്തു നിന്നും പിടിച്ചു കൊണ്ടുവരുന്നത് ക്രൂരതയാണ്. 
കച്ചവടക്കാരും, കള്ളന്മാരും ക്രൂരമായാണ് തത്തകളെ പിടിച്ചെടുക്കുന്നത്. ഇതു തത്തയുടെ ആരോഗ്യത്തിനു  ദോഷം ചെയ്യും. ചിലർ ഭക്ഷണം കൊടുക്കാതെ മാർക്കറ്റിൽ  എത്തിക്കുമ്പോൾ പകുതിയും ചാകും. 

തത്തകൾ  കാട്ടിൽ പ്രത്യേകതരം മരത്തിൽ ആണ് ഇരിക്കുന്നത്. പച്ച തത്തകളെ റെയ്‌ൻ  ഫോറെസ്റ്റിലാണ് കാണുന്നത്. ഇവരുടെ കൂട്ടായ്മ ഇല്ലാതാക്കുന്നത് ക്രൂരതയാണ്. വൈൽഡ് parrot വളരെ noisy ആണ്.
അവ വളരെ വേഗത്തിൽ വ്യത്യസ്ഥമായ ഭാഷ പഠിക്കുന്നു. റോമാക്കാരുടെ കാലത്ത്  parrot നെ സ്വർണകൂട്ടിൽ ഇടുമെന്നു പറയുന്നു.  parrot  വളരെവേഗം കൂട്ടു കൂടും.  മനുഷ്യന്റെ തോളിലും, കൈത്തണ്ടിലും ഇരിക്കും.  
നല്ല സംസാരമുള്ള parrot ആഫ്രിക്കൻ greys ആണ്. എന്നാൽ തത്തകളെ  ഒരിക്കലും mimic word (മിമിക് വാക്കുകൾ പഠിപ്പിക്കരുത്. അതവയുടെ തൊണ്ടയ്ക്കു പ്രശ്നമാകും. ചുമയും പിന്നെ ടെലിഫോൺ റിങ് ചെയ്യുന്നതു പോലെ അല്ലങ്കിൽ പട്ടികുരയ്ക്കുന്ന പോലെ സൗണ്ട് ഉണ്ടാകും. Parrot family യിൽ  ആഫ്രിക്കൻ parrot ആണ്  നന്നായി സംസാരിക്കുക. യജമാനൻ തലയിൽ തൊടുന്നത് ഇവക്ക് വലിയ ഇഷ്ടമാണ് . ഗെയിമുകൾ  വേഗത്തിൽ പഠിക്കും. 

Courtship
മൂന്നു വയസ്സാകുബോൾ പ്രണയം തുടങ്ങും  spring month, ൽ ആണ് mating തുടങ്ങുന്നത്.  ആൺ parrot പെണ്ണിനെ കൊത്തി മിനുക്കി പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കൊത്തി മിനുക്കി പ്രണയസാമ്രാജ്യം തീർക്കും.

തീറ്റ അങ്ങോട്ടും ഇങ്ങോട്ടും പങ്കു വെക്കും.(Once a partnership has been established, parrot couples often remain together for life.) 

തത്തകൾ  കൂടുണ്ടാക്കില്ല. അവ  മുട്ട ഇടാൻ സൗകര്യമുള്ള ഒരു സ്ഥലം കണ്ടുപിടിക്കും. മിക്കവാറും മരത്തിന്റെ പൊത്തിൽ മുട്ടയിടും. ജനിക്കുന്ന കുഞ്ഞുങ്ങൾക്കു കണ്ണു കാണില്ല, നിസ്സഹായരായിരിക്കും. അമ്മതത്ത വളരെ ശ്രദ്ധയോടെ ഭക്ഷണം കൊടുക്കും. 
തീറ്റ കൊത്തി വിഴുങ്ങി , ഒരു സ്പെഷ്യൽ pouch ൽ സൂക്ഷിച്ചു വെക്കും.  തൊണ്ടയുടെ താഴെയാണ് ഈ സ്പെഷ്യൽ pouch .വിശക്കുമ്പോൾ അതു തികട്ടി കഴിക്കും.
തത്തകൾ  കൂട്ടമായാണ്  താമസിക്കുക . സൂര്യൻ ഉദിക്കുന്നതിന്  മുൻപായി  ആദ്യം എഴുന്നേൽക്കുന്ന parrot മറ്റുള്ളവയെ  വിളിച്ചുണർത്തും.  എല്ലാവർക്കും തീറ്റി കിട്ടുന്നുണ്ടോയെന്നു നോക്കും. ഏതെങ്കിലും അപകടം അറിഞ്ഞാൽ ഉടൻ ഉറക്കെ ശബ്ദമുണ്ടാക്കും. എല്ലാവരും ഒന്നിച്ചു ഭക്ഷണം തിരക്കി പോകും.

ചില തത്തകൾ സ്പീഡിൽ പറക്കും.  ചിലത് മരത്തിൻ ചില്ലയിൽ ഉറങ്ങും. ചിലത്  എപ്പോഴും യാത്രയാണ്. 300തരം തത്തകളുണ്ട്. എന്നാൽ ഹാങ്ങിങ് parrot  കൂടുതൽ സമയം മരച്ചില്ലകളിൽ തൂങ്ങി കിടക്കും. love birds ഇവിടെ ഒരുപാടുണ്ട്. തത്തമ്മക്കൂട്ടങ്ങളുടെ പറുദീസയാണ് മക്കൽ ഗാദി.  

പാരറ്റിന്റെ സ്പന്ദനം അറിയുന്ന മനുഷ്യർ ഉണ്ട് എന്നതിന് ഒരനുഭവം കാണാൻ ഇടയായി. "ഗുമാരെ"യെന്ന സ്ഥലത്തുള്ള വിൽ‌സൺ ദബതികൾക്കു ഒരു  parrot  ഉണ്ടായിരുന്നു. ആ Parrot എപ്പോഴും മൗനമാണ്. പാരറ്റിന്റെ വികാരം മനസ്സിലാക്കിയ അവർക്കു മനസ്സിലായി താമസിക്കുന്ന സ്ഥലം ഇഷ്ടപ്പെടുന്നില്ലന്ന്. അങ്ങനെ അതിന്റെ സന്തോഷത്തിനു വേണ്ടി അവർ പല സ്ഥലങ്ങൾ  മാറി താമസിച്ചു ..
 അങ്ങനെ നാട്ടയെന്ന സ്ഥലത്തുതാമസിച്ചു കൊണ്ടിരുന്നപ്പോൾ കാടിനു തീപിടിച്ചു.  അവിടെയുള്ള ഒരുപാടു ജീവിക ൾ ചത്തു... പിന്നെ അവിടെ വലിയ ബുദ്ധിമുട്ടായി. parrot ന്റെ സങ്കടം മനസിലാക്കിയ വിൽ‌സൺ ദമ്പതികൾ എല്ലാ തരം പക്ഷികളും ഉള്ള നാട്ടാ"Bird scantuary"യിൽ കൊണ്ടുപോയി അതിനെ   തുറന്നു വിട്ടു. അപ്പോൾ പാരറ്റ് ഉല്ലാസം കൊണ്ടു പറന്നുകളിച്ചു . ഞാൻ ചോദിച്ചു നിങ്ങൾ എന്തിനാണ് തത്തക്കു വേണ്ടി ഇങ്ങനെ പാടു പെടുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു, സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാരറ്റ് മനുഷ്യന്റെ ക്രൂരവിനോദങ്ങൾക്കിരയാകുകയാണ്.' ഒരു തത്തയെ എങ്കിലും സംരക്ഷിച്ചാൽ അത്രയുമായല്ലോ എന്ന് .ഇതു ഒരുപാടു പേർക്ക് പാഠമായി. മനുഷ്യൻ, തത്തകൾ  വിളവ് തിന്നുന്നതിനു മരുന്നടിക്കും. അങ്ങനെ ഒരുപാടു പാരറ്റ് വംശനാശം വരുന്നു. 

പാരറ്റിന്റ  skull കൊണ്ടു നെക്‌ലസ്, വള, ചുണ്ടു കൊണ്ടു കമ്മൽ, കാലു കൊണ്ടു ചെരുപ്പ് എന്നിവയുണ്ടാ ക്കും...  തൂവലുകൾ wedding ഡ്രസ്സ്‌ അലങ്കരിക്കുമ്പോൾ  ഫിറ്റ്‌ ചെയ്യും. ഇവിടെ 20ഡോളർ ആണ് നെക്‌ലസ് വില. എല്ലാവരും വാങ്ങിക്കും..

Leelamma thomas, thyparambil