വരാമെന്ന് പറഞ്ഞിട്ട് വന്നില്ല ; വിവാഹ ക്ഷണക്കത്ത് ലഭിച്ചിട്ടും എത്താതിരുന്നവര്‍ക്ക് 'പിഴ'

വരാമെന്ന് പറഞ്ഞിട്ട് വന്നില്ല ; വിവാഹ ക്ഷണക്കത്ത് ലഭിച്ചിട്ടും  എത്താതിരുന്നവര്‍ക്ക് 'പിഴ'

വിവാഹത്തിന് എത്തുമെന്ന് ഉറപ്പ് പറഞ്ഞിട്ടും വരാത്തവരില്‍ നിന്നും പണം വാങ്ങാൻ തയ്യാറെടുത്ത് വധു. 'ഷീ ഈസ് ഓണ്‍ ദി മണി' എന്ന പോഡ്കാസ്റ്റിലൂടെയാണ് ഓസ്ട്രേലിയൻ യുവതി ഇക്കാര്യം അറിയിച്ചത്.

പത്തുലക്ഷത്തിലധികം രൂപയാണ് താൻ അതിഥികള്‍ക്കുവേണ്ടി ചിലവാക്കിയത്. ജൂലൈ മാസത്തില്‍ നടത്താനിരുന്ന വിവാഹത്തിന് ഈ വര്‍ഷമാദ്യം ക്ഷണക്കത്ത് അയക്കുമ്ബോള്‍ തന്നെ ഇവരില്‍ നിന്ന് വരുമെന്ന് ഉറപ്പ് വാങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ പത്തോളം പേര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. അതിനാല്‍ 1336 ഡോളര്‍ തുകയുടെ നഷ്ടമുണ്ടായെന്നും ആ തുക ഇവരില്‍ നിന്ന് പിരിച്ചെടുക്കുമെന്നുമാണ് യുവതി പറയുന്നത്. അതേസമയം വിവാഹ വേദിയിലേക്ക് എത്താനുള്ള യാത്രാചിലവ് വഹിക്കാൻ കഴിയാത്തതിനാലാണ് ക്ഷണം ലഭിച്ചിട്ടും ചിലര്‍ വരാതിരുന്നതെന്ന് യുവതി തന്നെ വെളിപ്പെടുത്തി.

ഇതോടെ നിരവധി പേരാണ് യുവതിയെ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് വന്നത്. ക്ഷണം ലഭിച്ചിട്ട് ആറു മാസത്തെ സമയം ലഭിച്ചിട്ടും വരില്ലെന്ന് അവസാന നിമിഷം മാത്രം അറിയിച്ചത് ശരിയായില്ലെന്നാണ് ചിലരുടെ അഭിപ്രായം. വിവാഹത്തിന്റെ ചെലവ് വഹിക്കാൻ കഴിയില്ലെങ്കില്‍ ലളിതമായി നടത്തണമെന്നുമായിരുന്നു മറ്റ് ചിലരുടെ നിലപാട്.