പൊരുത്തക്കേട്; മിനിക്കഥ, സുജ ശശികുമാർ

പൊരുത്തക്കേട്;  മിനിക്കഥ, സുജ ശശികുമാർ

 

ല്ല പൊരുത്തം നോക്കി തന്നെയാണ് ശ്യാമിനെയും രേവതിയെയും വിവാഹം കഴിപ്പിച്ചത്.

അവൾ കറുത്തിട്ടും അവൻ വെളുത്തിട്ടും ആണ്.

എല്ലാവരും പറയുന്നുണ്ടത്രേ നിനക്ക് ചേർന്ന കുട്ടിയല്ലാന്ന്..

അങ്ങനെ ശ്യാമിനും തോന്നി

അവളെ ഒപ്പം കൂട്ടാൻ പറ്റില്ലാന്ന്

അവൾക്ക് സൗന്ദര്യം പോരാന്ന്...

അവൻ അവളോട് വിമുഖത കാണിച്ചു. എല്ലാറ്റിനും കുറ്റം കണ്ടെത്തി.

മാനസികമായി ഒരു പൊരുത്തക്കേട് അവനും തോന്നി.

അവൻ

അവളുടെ മുഖത്തു പോലും നോക്കാതെയായി.

അതൊന്നും അവൾ ശ്രദ്ധിച്ചില്ല. പാവം . സാധാ ജോലിയിൽ മുഴുകി അവൾ നടന്നു..

ഒരു ദിവസം പെട്ടെന്ന് ശ്യാംകുഴഞ്ഞു വീണു.

ഹാർട്ടിന് കാര്യമായ കുഴപ്പമുണ്ടെന്ന് ഡോക്ടർ.

റെസ്റ്റ് വേണംന്ന്.

അവൾ അവൻ്റെ അരികത്തു നിന്ന് വേണ്ട വിധം ശുശ്രൂഷിച്ചു.

ഇഷ്ടങ്ങൾക്കനുസരിച്ച് പെരുമാറി.

ഒരു പരാതിയും കൂടാതെ അവൾ എല്ലാം ചെയ്തു തീർക്കുന്നതു കണ്ടവന് അവളോട് സഹതാപം തോന്നി-

എന്തിനാ. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഞാനിവളെ പഴിക്കുന്നത്.

ഇല്ല ഒരിക്കലും ഇല്ല

ബാഹ്യ സൗന്ദര്യമല്ല പ്രധാനം.

പുറമേ കറുത്താലും അകം വെളുത്തതല്ലെങ്കിൽ എന്ത് കാര്യം

പുറമേ വെളുത്ത് അകം കറുത്തവളാണെങ്കിൽ എൻ്റെ ജീവിതം എന്താകുമായിരുന്നു .

നന്മയുള്ള മനസ്സാ അവളുടേത്..

അവളെ കുറ്റം പറഞ്ഞവർക്ക് അവൻ സുഖം പ്രാപിച്ചെഴുന്നേറ്റപ്പോൾ ചുട്ട മറുപടി കൊടുത്തു.

അവളെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.

നെഞ്ചോട് ചേർത്തുനിർത്തി..