'ആരും കാണാതിരിക്കരുത്'; മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച്‌ ഉദയനിധി സ്റ്റാലിന്‍

'ആരും കാണാതിരിക്കരുത്';  മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച്‌   ഉദയനിധി സ്റ്റാലിന്‍

വിജയകരമായി പ്രദർശനം തുടരുന്ന മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച്‌ തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍.

ചിത്രം കണ്ടുവെന്നും ആരും കാണാതിരിക്കരുതെന്നും ഉദയനിധി സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.

'മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്. അഭിനന്ദനങ്ങള്‍' എന്നാണ് എക്സില്‍ കുറിച്ചത്. ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസിനേയും എക്സില്‍ മെൻഷൻ ചെയ്തിട്ടുണ്ട്. ഉദയനിധി സ്റ്റാലിന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്. മഞ്ഞുമ്മല്‍ ടീം തിരിച്ച്‌ നന്ദിയും അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ 25 കോടിയാണ്. 3.35 കോടി രൂപയാണ് ചിത്രത്തിന്റെ കേരളത്തിലെ ഓപ്പണിങ് കളക്ഷൻ. ചിത്രം തമിഴ്നാട്ടിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു  ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.