മഞ്ഞുതുള്ളിയലിയുന്ന രാവ്: കവിത, സുനിത ഗണേഷ്

നിലാത്താരകൾ പൂക്കുന്ന
സന്ധ്യകൾ,
നീലാംബരി മൂളുന്ന തെന്നൽ,
നീയായി ഞാനും,
ഞാനായി നീയും,
ഇലപ്പച്ചയും, പിച്ചിയും
മറിമായം ചെയ്യുന്ന
ഇരവുകൾ!
മോഹമഞ്ഞിൻ നെറുകയിൽ
നമ്മൾ!
ആർദ്രമായലിഞ്ഞു
തീരുന്ന വേളയിൽ
ആത്മാവ്
നിറയണം, അന്തരാത്മാവു
ചിരിക്കണം,
നിറയെ കുടുകൂടെ
നിറനിറെ...
സുനിത ഗണേഷ്