മനതാരിലെ ചിത്രവർണങ്ങൾ: ലളിതഗാനം

Mar 4, 2021 - 17:05
Mar 16, 2023 - 13:19
 0  182
മനതാരിലെ   ചിത്രവർണങ്ങൾ: ലളിതഗാനം

സ്വപ്നസാഗരം നീന്തി വന്നു നീ 

സ്വരലയങ്ങളിൽ പൂവിടുമ്പോൾ... (2)

പൊന്നമ്പിളിയായ് എൻമനതാരിൽ

നീ വരച്ചിടും ചിത്രവർണ്ണങ്ങൾ...

ശ്രുതിലയ രാഗഭാവമായ്....

സ്വരമഞ്ജരിയായ്....

 

                              (സ്വപ്ന......)

 

നിളയുടെ കുളിരിൽ തഴുകും കാറ്റിൽ

നിരുപമഗീതം ഞാൻ പാടുമ്പോൾ..... (2)

നീയെന്നിലും ഞാൻ നിന്നിലും

ഒരുമിച്ചുചേർത്തുവച്ച സത്യം...

പരിണയമലരേ നീയോർക്കുമോ....? (2)

 

                                 (സ്വപ്ന........)

 

ഈ നീലവാനിൽ പാൽനിലാവേകും

അമ്പിളിപൂങ്കുരുന്നേ....

പൊന്നമ്പിളി പൂങ്കുരുന്നേ... (2)

കനവായ്‌ നിഴലായ്

പുതുവസന്തത്തിൻ

മലരുകൾ ചൂടി 

നീയെന്നിലലിഞ്ഞുചേരൂ... (2)

 

                              (സ്വപ്ന.....)

 

സി. ജി. ഗിരിജൻ ആചാരി, തോന്നല്ലൂർ