കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് മന്ത്രി: ഇല്ലെങ്കിൽ പിഴ

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് മന്ത്രി: ഇല്ലെങ്കിൽ പിഴ

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ കെ.കെ രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് തന്നെ കൈവശം വയ്ക്കണം. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡകഉഅക വെബ്‌സൈറ്റില്‍ നിന്ന് ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

മുതലപ്പൊഴിയില്‍ നിലവിലുള്ള പുലിമുട്ടില്‍ അപാകതയുണ്ടെന്ന് വിദഗ്ധ സംഘം കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു