കുഞ്ഞുണ്ണിസ്മരണ; കവിത

Mar 26, 2021 - 17:21
Mar 17, 2023 - 08:25
 0  336
കുഞ്ഞുണ്ണിസ്മരണ; കവിത

കുട്ടിക്കവിതകൾ, കഥകൾ കുറിച്ചു 

കൊച്ചുവാക്കിലറിവിന്റെ വലിയ തത്ത്വങ്ങൾ

പകർന്നുതന്നു...

പുഞ്ചിരിതൂകി കുഞ്ഞിളം

പൈതലിൻ

സൗമ്യഭാവമുൾക്കൊണ്ട 

 നന്മവൃക്ഷം..

പൊക്കമില്ലാത്തതാണെന്റെ

പൊക്കമെന്നോതിയ

കാവ്യ പ്രബലൻ....

കുട്ടികൾക്കേറെ പ്രിയനാം കവിവരൻ 

കുഞ്ഞുണ്ണി മാഷിന്നോർമ്മയിൽ,

കുറിക്കട്ടെ ഞാനുമൊരു

കുഞ്ഞു സ്മരണ...

 

കാലമെത്ര കഴിഞ്ഞാലും,

ഋതുക്കൾ പലതു മാറിവന്നാലും

കൈരളിക്കെന്നും പ്രിയനാം കവിയല്ലോ

കുഞ്ഞുണ്ണി മാഷ്...

മാതൃഭൂമിക്കമൃതവർഷമായ്

"കുട്ടേട്ട"നായും വിളങ്ങിനിന്ന,

അങ്ങുതന്നോർമ്മകൾ

മായില്ല മറയില്ല....

ഓരോ മലയാളിതൻ നാവിലും

തുള്ളിത്തുളുമ്പും

ഇമ്പമേറും 

കാവ്യശകലങ്ങൾ...

 

പൊക്കമില്ലായ്മയേക്കാളുപരി

ഒത്തിരി പൊക്കത്തിലുള്ള കുഞ്ഞുണ്ണി

ചിന്തുകൾ....

അർത്ഥതലങ്ങൾ കോറിയിട്ട അറിവിൻ

ചിന്തകൾ....

പ്രണാമം കവിവരാ

നിന്നോർമ്മകൾപൂക്കുമീ ദിനത്തിൽ

പ്രണാമം... പ്രണാമം... കാവ്യപുഷ്പങ്ങളാൽ

പ്രണാമം..

 

 

 സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ