അപാരസാമ്യമില്ലാത്ത ജോൺസൻ മാസ്റ്റർ

അപാരസാമ്യമില്ലാത്ത ജോൺസൻ മാസ്റ്റർ

കെ. പ്രേമചന്ദ്രൻ നായർ, കടക്കാവൂർ                

മലയാളികൾ എക്കാലവും ഓർക്കുന്ന മനോഹരഗാനങ്ങൾ ഒരുക്കിയ ജോൺസൺമാഷ് 300-ലധികം ചിത്രങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചു. മലയാള സിനിമാരംഗത്തു ദേവരാജൻ മാഷുടെ ശിഷ്യനായി 1970-കളിലെത്തിയ ജോൺസൻ  ആരവം, തകര, ചാമരം എന്നീ ചിത്രങ്ങളിൽ  പശ്ചാത്തല സംഗീതം നൽകിയാണ്  മ ലയാളസിനിമയിലെത്തിയത്. ആദ്യമായി   സംഗീത സംവിധാനം നിർവഹിച്ചത് ഇണയെത്തേടി എന്ന ചിത്രത്തിലായിരുന്നു.

1994-ഇൽ പൊന്തന്മാടക്കും 95-ൽ സുകൃതത്തിലൂടെയും പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ദേശീയ പുരസ്‌കാരം അദ്ദേഹം നേടി. പശ്ചാത്തല സംഗീതത്തിന് രണ്ടു തവണ ദേശീയ അവാർഡ് നേടുന്ന ഏകമലയാളിയാണദ്ദേഹം. കൂടാതെ മൂന്നു തവണ ദേശീയ അവാർഡും ലഭിച്ചു. ഓർമക്കായി, മഴവിൽക്കാവടി, വടക്കുനോക്കിയന്ത്രം. അങ്ങനെ ഒരവധിക്കാലത്തു  രണ്ടുതവണ പശ്ചാത്തലസംഗീതത്തിനു സംസ്ഥാന പുരസ്‌കാരം നേടി. സദയം, സല്ലാപം എന്നീ സിനിമകൾക്ക്  ദേവരാജൻ മെമ്മോറിയൽ അവാർഡും, മുല്ലശ്ശേരി രാജ മ്യൂസിക്കൽ അവാര്ഡുതുടങ്ങി നിരവധി അവാർഡുകൾ തേടിയെത്തി. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം , വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവ്വൻ, പൊന്മുട്ടയിടുന്നതാറാവു എന്നീ സിനിമകളിൽ മനോഹരമായ ഗാനങ്ങൾ അദ്ദേഹം ഒരുക്കി.

മലയാളസിനിമയുടെ വസന്തകാലത്തു പത്മരാജന്റെയും ഭരതന്റെയും കാലത്തു ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീത സംവിധാനം ഒരുക്കിയത്  ജോൺസൺ ആയിരുന്നു. ഇടയ്ക്കു കുറച്ചുനാൾ വിട്ടുനിന്ന ജോൺസൻ തന്റെ തിരിച്ചുവരവ് ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലെ  ഇമ്പമാർന്ന ഗാനങ്ങളിലൂടെ ശ്രദ്ധേയമാക്കി. തുടർന്ന് 17-സിനിമകൾക്ക് വൈവിധ്യമാർന്ന ഈണം അദ്ദേഹം ചിട്ടപ്പെടുത്തി. 

1953 മാർച്ച്‌ 26-നു തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിലാണ് ജനനം. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റിയൻ പള്ളി  ക്വയറിൽ  പാട്ടുകാരനായിരുന്നു. കോളേജ് പഠനകാലത്തു തന്നെ ഗിത്താറിലും വയലിനിലും പ്രാവീണ്യം നേടി. യുവജനോത്സവവേദിയിലും സംഗീത പരിപാടികളിലും ഗായകനായി തിളങ്ങിയിരുന്നു. 1968- ൽ സുഹൃത്തുക്കൾക്കൊപ്പം 'വോയിസ്‌ ഓഫ് തൃശൂർ' എന്ന ക്ലബ് രൂപീകരിച്ചു. ഗിത്താർ, വയലിൻ,, ഹാര്മോണിയം എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേ ക കഴിവുണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്നെ അറിയപ്പെടുന്ന സംഗീത ട്രൂപ്പായി 'വോയിസ്‌ ഓഫ് തൃശൂർ' മാറിയതിൽ ജോൺസന്റെ സാന്നിധ്യമുണ്ടായിരുന്നു. 

ഗായകൻ ജയചന്ദ്രനാണ് ജോണ്സണെ ദേവരാജൻ മാഷിന് പരിചയപ്പെടുത്തി കൊടുത്തത്. ആ കണ്ടു മുട്ടലാണ് ജോൺസന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. 2004-ൽ ദേവരാജൻ മാസ്റ്റർക്കൊപ്പം മദ്രാസിലെത്തി. പ്രേമ ഗീതങ്ങളിലെ സ്വപ്നം, നീ നിറയുജീവനിൽ --തുടങ്ങി അദ്ദേഹം ചെയ്ത 4 ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറി. ഭരതന്റെ കൂടെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചു. പിന്നീട് പത്മരാജനുമായും സത്യൻ അന്തിക്കാടുമായും ചേർന്ന്  സിനിമകൾക്ക് ഈണം ഒരുക്കി. 

മലയാളികൾക്ക് പ്രിയപ്പെട്ട ഒട്ടേറെ മധുര ഗാനങ്ങൾക്ക് ശ്രുതി പകർന്ന ഈണങ്ങളുടെ ഗന്ധർവ്വൻ വിടപറഞ്ഞു വെങ്കിലും സംഗീതം ഇഷ്ട്ടപെടുന്ന സുമനസ്സുകളിലൂടെ കാലത്തിനുമതീതമായി എല്ലാപേരുടെയും മനസ്സിൽ എക്കാലവും നിറഞ്ഞുനിൽക്കും ജോൺസൻമാസ്റ്റർ. പുതിയ തലമുറയിലെ സംഗീത സംവിധായകർക്ക് എപ്പോഴും ഒരു മാർഗ ദർശി കൂടിയായിരുന്നു ഈ സംഗീത സംവിധായകൻ. അദേഹത്തിന്റെ ഗാനങ്ങളിലൂടെ സഞ്ചരിച്ച ഏതൊരു സംഗീത സംവിധായകനും ഓരോ ഗാനങ്ങളിലൂടെയും പുതുമയുള്ള ഓരോന്ന് പഠിച്ചെടുക്കാൻ സാധിക്കുമായിരുന്നു.

 ജോൺസൺ മാഷിന്റെ ഈണങ്ങളെടുത്താൽ തൊട്ടതെല്ലാം പൊന്നാക്കിയ സംഗീതസംവിധായകനെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം. പാട്ടുകൾ മാത്രമല്ല പാട്ടുകൾ ക്കിടയിൽ വരുന്ന back ground  സിനിമകളിൽ മുഹൂർത്ത ങ്ങൾക്കനുസൃതമായി അദ്ദേഹം സൃഷ്ടിച്ചിട്ടുള്ള പശ്ചാത്തല സംഗീതത്തിലെ സ്വരവിന്യാസങ്ങൾ ഇതെല്ലാം ജോൺസൺ മാസ്റ്ററെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.  "ആ.... ആ.... ആ............ രാത്തിങ്കൽ പൂത്താലി ചാർത്തി, കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി " അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങൾ കേൾക്കുമ്പോ ഴും വാക്കുകളുടെ അർഥവ്യാപ്തി എന്തെന്നറിഞ്ഞ സംഗീത വിജയമാണ് പാട്ടുകളിലൂടെ നാം അറിയുന്നത്. നമ്മളെപ്പോലെയുള്ളവർ --സംഗീതാസ്വാദകർ ഈ പാട്ടുകൾ കേട്ടു ഇത്രയും രസിക്കുമ്പോൾ പാട്ടുകൾ എഴുതിയ ഓ എൻ വി  സാറിനെപ്പോലെ, കൈതപ്രത്തിനെപ്പോലെ പ്രഗത്ഭരായ ഗാന രചയിതാക്കൾ തങ്ങളുടെ വരികൾക്ക് ഇത്ര ആർദ്രമായി, ശുദ്ധമായി സംഗീതം നൽകിയ ജോൺസൺ മാഷിനെ എത്രയധികം സ്നേഹിച്ചിട്ടുണ്ടാകും, ആദരിച്ചിട്ടുണ്ടാകും. 

  പാട്ടുകളിലെ വാക്കുകളെടുത്താൽ ആ വാക്കുകൾക്ക് ഏതു രീതിയിലുള്ള സംഗീതം നൽകും എന്നറിയാതെ തങ്ങളുടെ മനസ്സിൽ ഒരു ട്യൂൺ ഇട്ട ശേഷം ഗാനരചയിതാക്കളെക്കൊണ്ട് തങ്ങളുടെ ട്യൂണിനനുസരിച്ചുള്ള വാക്കുകൾ  ചേർത്ത് വെക്കുന്ന  സംഗീത സംവിധായകരാണ് ഇന്ന് ഏറെയും. ഇവിടെയാണ് അനശ്വരനായ ജോൺസൻമാസ്റ്റർ  വിഭിന്നനാകുന്നത്. വരികൾ കണ്ടു മനസ്സിലാക്കി അതിന്റെ അർഥം മനസ്സിലാക്കി ചിത്രത്തിലെ മുഹൂർത്തം എന്തെന്നറിഞ്ഞു അതിനു ഏറ്റവും അനുയോജ്യമായ രാഗം തിരഞ്ഞെടുത്തു ആ രാഗത്തിന്റെ ഏറ്റവും മനോഹരമായ ഭാവങ്ങളെല്ലാം ഗാനത്തിലേക്ക് ചേർത്ത് വെക്കുകയായിരുന്നു ജോൺസൻമാസ്റ്റർ.     

 ജോൺസൻമാസ്റ്റർക്കു മരണമില്ല, അദേഹത്തിന്റെ ഗാനങ്ങൾ പ്രപഞ്ചം ഉള്ളിടത്തോളം നിലനിൽക്കും.    "കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി ഈണം മുഴങ്ങും പഴംപാട്ടിൽ മുങ്ങി "  "എന്തെ കണ്ണന് കറുപ്പുനിറം എന്തെ കണ്ണനിത്ര കറുപ്പുനിറം "  മെലഡികളുടെ രാജാവായിരുന്നു ജോൺസൻമാസ്റ്റർ. 

ലളിതമായ ഒര്കജിസ്ട്രേഷനായിരുന്നു അദ്ദേഹത്തിന്റ മുഖമുദ്ര. 1991-ൽ 31-ചിത്രങ്ങൾക്ക് സംഗീതം നൽകി. ഏറ്റവും കൂടുതൽ ചിത്രങ്ങൾ ആ കൊല്ലം സംഗീത സംവിധാനം ചെയ്തെന്ന ഖ്യതിയും നേടി. ഇടവേളകളിൽ ചില സിനിമകളിലൂടെ കടന്നുവന്നു മറ്റു സംഗീതസംവിധായകർക്കു പാഠങ്ങൾ ചൊല്ലിക്കൊടുത്തു. ഇങ്ങനെ ഗാനങ്ങൾ ചെയ്യാൻ ജനഹൃദയത്തിലൂടെയും സ്വരവസന്തങ്ങൾ തീർത്ത ജോൺസൻമാസ്റ്റർ ഇലട്രോണിൿ സംഗീത ഉപകരനങ്ങളുടെ ശബ്ദഘോഷങ്ങളില്ലാത്ത ഗാനങ്ങളെ വശ്യമാക്കാൻ, ജന ഹൃദയങ്ങളിൽ അതു തരംഗം സൃഷ്ട്ടിക്കാൻ കഴിയും എന്ന് തെളിയിച്ച മഹാനാണ്. പെൺപാട്ടുകാർ ഇല്ലാത്ത ക്വയറുകളിലും ഗാനമേളകളിലും ഫീമെയിൽ ശബ്ദത്തിൽ പാടാറുള്ളതായി അദ്ദേഹം ആഹ്ലാദത്തോടെ പറയുമായിരുന്നു. 

 "താമരകുമ്പിളല്ലോ മമഹൃദയം "എന്ന അദേഹത്തിന്റെ പ്രിയപ്പെട്ട മെലഡിയോടൊപ്പം സംഗീതത്തെ ചട്ടക്കൂടുകളിലാക്കി മാറ്റിയ പുതിയ ടെക്നോള ജികളോട് അദ്ദേഹം സദാ കലഹിച്ചിരുന്നു. ചിത്രം :ശേഷം കാഴ്ച്ചയിൽ "  ഗാനം :മോഹം കൊണ്ട് ഞാൻ ദൂരെ ഏതോ ഈണം പൂത്ത നാൾ മധു തേടി പോയി...........  കൂടാതെ 'ഇസബെല്ല 'എന്ന ചിത്രത്തിലെ ഗാനങ്ങളും വളരെ മനോഹരമാണ്. 

ഭൂമിയിൽ സംഗീതം നില നിൽക്കുന്നിടത്തോളം സംഗീതം ഇഷ്ട്ടപെടുന്ന എതൊ രാളിന്റെ മനസ്സിലും ജോൺസൺ മാസ്റ്ററും അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും എന്നും നില നിൽക്കും. അനശ്വരങ്ങളുടേതിഭലമായിത്തന്നെ സിനിമാസംഗീതത്തിലെ ശുദ്ധിയുടെ പ്രതീകങ്ങളിൽ പലതും കാല യവനികക്കുള്ളിലേക്കു മറയുമ്പോൾ സംഗീതാസ്വാദകരായ നമ്മൾ നമ്മുടെ സംഗീത ചർച്ചകളിൽ ആകുലതയോടെ പറയുന്ന ഒരു കാര്യം ഉണ്ട്‌.. ഇനി ഇത്രയും ഗാനങ്ങൾ നൽകാൻ മറ്റാരാണ് ഉള്ളത്. ഇത്തരം ഗാനങ്ങൾ ഇനിയും ഈ സംഗീത മേഖലയിലേക്ക് നൽകാൻ മലയാളത്തിനു മറ്റാരാണുള്ളത്? അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

മലയാളിയുടെ മനസ്സിൽ പൊന്നിൽ കുളിച്ചു നിൽക്കുന്ന നൂറുനൂറു ഗാനങ്ങൾ സമ്മാനിച്ച മെലഡിയുടെ മാന്ത്രികനായ സംഗീയതസംവിധായകനാണ് ജോൺസൺമാഷ്. ആ തിളങ്ങുന്ന ഓർമ്മകൾ നിലനിർത്താൻ അദേഹത്തിന്റെ ഗാനങ്ങൾക്കാകും. അത്രയ്ക്ക് കേൾക്കാൻ ഇമ്പമുള്ള മനോഹരങ്ങളായ ഗാനങ്ങളായിരുന്നു അവയെല്ലാം ശ്രോ താക്കൾക്കും ചലച്ചിത്ര മേഖലക്കും ഒരു മുതൽക്കൂട്ടായിരുന്നുവെന്നു നിസ്തർക്കം പറയാൻ കഴിയും

കെ. പ്രേമചന്ദ്രൻ നായർ, കടക്കാവൂർ