ഒന്റാരിയോയിൽ തടാകത്തിൽ കുളിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

Jun 5, 2026 - 19:06
 0  3
ഒന്റാരിയോയിൽ  തടാകത്തിൽ കുളിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

പ്രസാദ് തീയാടിക്കൽ

ഒന്റാരിയോ : കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ മലയാളി വിദ്യാർത്ഥി മരിച്ച ദാരുണ സംഭവം റിപ്പോർട്ട് ചെയ്തു. പീറ്റർബറോയ്ക്ക് സമീപമുള്ള ഒരു തടാകത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീഴുകയായിരുന്നു.

മരിച്ചയാളെ ഫ്രഡ്‌ഡി ജോർജ്‌ (29) ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്കമാലി സ്വദേശിയായ അദ്ദേഹം ഒന്റാരിയോയിൽ പോസ്റ്റ്‌ഗ്രാജുവേറ്റ് പഠനം നടത്തുകയായിരുന്നു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അത്യന്തം തണുത്ത വെള്ളത്തിൽ കുളിക്കുന്നതിനിടെ ശരീരത്തിൽ പെട്ടെന്നുണ്ടായ പ്രതികരണത്താൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈപ്പോതെർമിയ സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു.