'നമസ്കാരം' - ഹൃദയങ്ങളുടെ അതിർത്തി തുറക്കുന്ന അഭിവാദ്യം

May 20, 2026 - 10:07
 0  8
'നമസ്കാരം' - ഹൃദയങ്ങളുടെ അതിർത്തി തുറക്കുന്ന അഭിവാദ്യം
ലീലാമ്മതോമസ്, ബോട്സ്വാന
ഭാഷയെ സ്നേഹിക്കുന്നവർക്ക്
ഒരു അഭിവാദ്യം മതി 
അത് ഹൃദയങ്ങളുടെ അതിർത്തി തുറക്കും.
“നമസ്കാരം” എന്ന് ഒരാൾ പറയുമ്പോൾ
മറ്റൊരാളുടെ മുഖത്ത്
പൂക്കുന്ന പുഞ്ചിരി
ഒരു രാജ്യത്തിന്റെ പതാകയെക്കാൾ വലുതാണ്.
മലയാളം പറയുന്നവൻ
മഴയുടെ സംഗീതം കൈവഹിക്കുന്നു,
കടലിന്റെ ഉപ്പും
തേങ്ങയുടെ നിഴലും
അക്ഷരങ്ങളിൽ ഒളിപ്പിച്ചവൻ.
ഒരു ഭാഷ
വെറും വാക്കുകളല്ല 
അമ്മയുടെ വിളി,
നാട്ടിൻ്റെ മണം,
കാലം മറക്കാത്ത ഓർമ്മ.
അതുകൊണ്ട്
നിങ്ങൾക്ക് നിങ്ങളുടെ ഭാഷയിൽ അഭിമാനം ഉണ്ടെങ്കിൽ,
ഇവിടെ ഒരാളെ അഭിവാദ്യം ചെയ്യൂ…
ലോകം മറുപടി പറയും
അതേ സ്നേഹത്തിന്റെ ശബ്ദത്തിൽ.
“നമസ്കാരം.”