കാട്ടുമൂപ്പന്റെ ആലയത്തിൽ

കാട്ടുമൂപ്പന്റെ ആലയത്തിൽ

ഫ്രിക്കയെപ്പറ്റി പറയുമ്പോൾ നിങ്ങൾ നെറ്റി ചുളിക്കുമെന്നറിയാം. എന്നാൽ ബോട്സ്വാനയുടേത് വേറിട്ട സംസ്‌കാരമാണ്. ഇവിടെ ഇടപെട്ടവരെല്ലാം  ഞാൻ ഇന്ത്യക്കാരിയാണന്നറിയുമ്പോൾ എനിക്കു തരുന്ന സ്നേഹത്തിന്  ഇതാ ഒരു തെളിവ് പറയാം . 
  കാട്ടുമൂപ്പൻ ചൈനയിൽ പോയി അവിടുത്തെ ചികിത്സാരീതികൾ പഠിക്കുന്നു. ഭൗതീകശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണതത്വം മനസിലാക്കി ചികിത്സചെയ്യുന്ന മൂപ്പൻ നമ്മുടെ രാജ്യമായ ഇന്ത്യയെ വളരെ ആദരവോടെ  കാണുന്നു.

ഇമ്മ്യൂണിറ്റിപവ്വർ കൂട്ടാൻ  എല്ലാവരും കാട്ടുമൂപ്പന്റെ ആലയത്തിൽ പോകുന്നു . അവിടെ പ്രാർത്ഥനയുണ്ട്,
പ്രാർത്ഥന കഴിഞ്ഞു ട്രഡിഷണൽ മരുന്നു തരും. കഴിച്ചവരെല്ലാം ഭയങ്കര ആരോഗ്യവാന്മാർ, അതു കണ്ടു ഞങ്ങളും പോയി,രോഗമൊന്നും ഉണ്ടാകാതിരിക്കാൻ ഒരു മുൻകരുതലെന്ന നിലയിലാണ് പോയത് . അതിരാവിലെ ഞങ്ങൾ പോയി.
അവിടെ ചെന്നപ്പോൾ പ്രാർത്ഥന കഴിഞ്ഞു കാട്ടുമൂപ്പൻ വന്നു. വിവിധ രാജ്യക്കാർ അവിടെ ചികിത്സയ്ക്കു വന്നിട്ടുണ്ട് . ഞങ്ങളെക്കാൾ മുന്നിൽ വന്ന വിക്ടോറിയയെന്ന ഒരു വെള്ളക്കാരിയും കുടുംബവും നേരത്തേ മുന്നിൽവന്നിരി പ്പുണ്ട് .

അവരെ നോക്കികഴിഞ്ഞുവേണം . ഞങ്ങളെ നോക്കണ്ടത് അവർക്കു ആദ്യനമ്പർ കിട്ടി.
എന്നാൽ അവരുടെ ഊഴം നോക്കാതെ കാട്ടു മൂപ്പർ ഞങ്ങളുടെ അടുത്തു വന്നു. വളരെ ആദരവോടെ  കുശലം ചോദിച്ചു. ഞാൻ ഇന്ത്യക്കാരിയാണന്നറിഞ്ഞു വന്നതാണ്. നമ്മൾ പോലും അറിയാത്ത മണമുള്ള കസ്തൂരി ചുമന്ന നമ്മൾ ഭാഗ്യമുള്ളവർ. നമ്മുടെ രാജ്യത്തിന്റെ പൂർവ്വികരുടെ നന്മയാണ്അതിനു കാരണം മൂപ്പൻ   ചൈനയിൽ   പഠിക്കാൻ   ചെന്നപ്പോൾ ഇന്ത്യക്കാരനായ "ബോധിധർമ്മനെ "പ്പറ്റി അറിയാൻ കഴിഞ്ഞു...
അദ്ദേഹം എന്നോടു ചോദിച്ചു ബോധിധർമനെ" പറ്റി കേട്ടിട്ടുണ്ടോ?. ഞാൻ അറിയില്ലയെന്നു പറഞ്ഞു.
അപ്പോൾ എന്നോടു പറഞ്ഞു "നിങ്ങളുടെ രാജ്യത്തുള്ള ബോധി ധർമൻ..കേരളത്തിൽ ജനിച്ചത്.  ചൈനക്കാർ ബോധിധർമ്മനെ തടഞ്ഞു വെച്ചു, ആ രാജ്യത്തിനു മുതൽകൂട്ടാക്കി. രോഗ മഹാമാരിയെ തടയാൻ ഉള്ള കഴിവ്ബോധിധർമ്മനുണ്ട്.. ബോധി ധർമ്മന്റെ ആശയങ്ങൾ ഉൾപ്പെടുത്തിയാണ് കാട്ടുമൂപ്പരുടെ ചികിത്സ. അതിവേഗം ഫലം കിട്ടുമെന്നു ഞാൻ കണ്ടു മനസ്സിലാക്കി. എല്ലാവരും ഇതു വിശ്വസിക്കില്ല അതാണ് കുഴപ്പം.
മൂപ്പൻ പറയുന്നു.

 ചൈനീസ് വിശ്വാസപ്രകാരം "ഷാഓലിൻ കുങ്ഫ്യൂ "ആരംഭിച്ചതും   ഇന്ത്യയിൽ ജീവിച്ച ബോധിധർമ്മൻ ആണ്, കരാട്ടെയുടെ തുടക്കക്കാരൻ. ബോധിധർമ്മന്റെ ചികിത്സാ രീതി അറിയു ന്ന അദ്ദേഹം എനിക്കു വളരെ കൗതുകം തോന്നിയ ഒരുപാടു വിവരങ്ങൾ  പറഞ്ഞു പഠിപ്പിച്ചു.

 കൊറോണ പ്രതിരോധശക്തി കൂട്ടുന്നതിന് കാട്ടുമൂപ്പർ തയ്യാറാക്കി നൽകുന്ന, കാട്ടു മരുന്നുകൾ കഴിച്ച്  ഇവിടുത്തുകാർ ആരോഗ്യമുള്ളവരായി നടക്കുന്ന കാഴ്ച്ചകണ്ടു ഞാൻ അത്ഭുതപ്പെട്ടു.

മെയ് വഴക്കത്തിൽ കളരിയഴക് കിട്ടുന്ന കളരി പയറ്റിനെ അനുകരിക്കുന്ന രീതിയിവിടെയുണ്ട്. നമ്മുടെ  നാട്ടിൽ അന്യം നിന്നുപോയ അഭ്യാസമുറകൾ വിദേശ രാജ്യത്തു പുതിയരീതികൾ കൂടി കൂട്ടി ചേർത്തു ചരിത്രം സൃഷ്ടിക്കുമ്പോൾ നമ്മൾ നോക്കു കുത്തികൾ ആയി പോകുന്നു എന്നു ഞാൻ വേദനയോടെ ഓർക്കുന്നു.

 പ്രത്യേകരീതിലുള്ള ഒരു comb ഒരു തളികയിൽ വെച്ചു മൂപ്പന്റെ ഭാര്യ വന്നു..

ആ comb ഷേപ്പേർഡ് ട്രീയുടെ തടികൊണ്ടുണ്ടാക്കിയതാണ്. പ്രത്യേക കമ്പികൊണ്ടുണ്ടാക്കിയ comb. അതിന്റെ  അറ്റത്തു പ്ലാസ്റ്റർ ഓഫ് പരിസ്ന്റെ പശ(Clay ) ആഫ്രിക്കൻ chewing gum. പൊടിയും വേറെ എന്തൊക്കെയോ ചേർത്ത് ഉരുണ്ടിരിക്കുന്ന  comb. അതു കൊണ്ടു തല മസ്സാജ് ചെയ്യും. അതു കഴിഞ്ഞു ഒരു മണിക്കൂർ ഇരിക്കാൻ പറഞ്ഞു. അപ്പോൾ എല്ലാവരോടുമായി അ ദ്ദേഹംപറഞ്ഞു"എന്റെ ചികിത്സയിത്രയും ധ്രുതഗതിയിൽ ഫലം കാണുന്നത്   ബോധി ധർമന്റെ ആശയങ്ങൾ കൂട്ടിചേർത്തതുകൊണ്ടാണെന്നും  അതിന്റെ നന്ദിയാണ് ഈ ഇന്ത്യക്കാരിക്ക്   കൊടുത്തപരിഗണനയെന്നും .

ആയൂർവേദവും , ഹോമിയോയും ഇംഗ്ലീഷ് മെഡിസിനും  കൈ കോർത്താൽ ചികിത്സാ രംഗത്തു വലിയ  മിറക്കിൾ നടക്കുമെന്നു പറയുന്നു  മൂപ്പൻ.

ലീലാമ്മ തോമസ്,തൈപ്പറമ്പിൽ