അവഗണന: കവിത, പുഷ്പ ബേബി തോമസ്

അവഗണന: കവിത, പുഷ്പ ബേബി തോമസ്

 



അവഗണനയേൽക്കുന്ന പെൺ മനവും,ഉടലും
വിസ്ഫോടകമാണ്.....
പ്രവചനാതീതമാണതിൻ സഞ്ചാര പാതകൾ...

കദനത്തിൻ നിലയില്ലാ ച്ചുഴിയിൽ
തന്നുടലിൻ ദാഹങ്ങളെ
വലിച്ചെറിയാൻ അവൾ ശ്രമിച്ചേക്കാം.

വിഫലമായ ആ ശ്രമം
അഗ്നിലാവയായി
സമീപസ്ഥരെ കരിച്ചിടാം .

വിഷാദത്തിന്റെ ,ഏകാന്തതയുടെ ഇരുട്ടറയിൽ
അവൾ തന്നെ പൂട്ടിയിട്ടേക്കാം .

മിന്നാമിനുങ്ങുകളുടെ ഇത്തിരി വെട്ടത്തിൽ
ലോകം കാണുന്നവളല്ലെങ്കിൽ

ആലയിലെ ചുവന്നു കത്തുന്ന
ഇരുമ്പു പോലാവും ഉടലും മനവും



പുഷ്പ ബേബി തോമസ്