കറുത്ത കാലം : കവിത, ഷീല ജഗധരൻ, തൊടിയൂർ

കറുത്ത കാലം : കവിത, ഷീല ജഗധരൻ, തൊടിയൂർ

കാലം ഗതി കെട്ട കാലം

വിധിയുടെ കൈയ്യിലെ കളിപ്പാട്ടമായി

മനുഷ്യർ തീരുന്ന കാലം

ഇത് മുഖം മുടിയണിയുന്ന കാലം

 

കരൾ പൂവു നുള്ളി തെറിക്കുന്ന ചോരയിൽ

ചിരിപ്പൂക്കൾ ചുവപ്പിച്ച കാലം

മിഴികളിൽ മായ കാഴ്ചകൾ കൊണ്ട്

കണ്ണുകൾ മങ്ങുന്ന കാലം

ഇത് കോലങ്ങൾ തുള്ളുന്ന കാലം

 

പ്രണയം പൊഴിയുമ്പോൾ

സ്വപ്നം തകരുമ്പോൾ

കരവലയങ്ങൾ അകലുമ്പോൾ

വാരി പുണർന്ന കാമിനിമാരേ

ഉരഗങ്ങൾ കൊല്ലുന്ന കാലം

 

കുളിരോർമ്മ നൽകിയ പാൽ പൈതലിനെ

പുഴയിലെറിയുന്ന കാലം

 പെറ്റമ്മ പോലും കുഞ്ഞു പൈതങ്ങളെ

പാറേൽ ചതക്കുന്ന കാലം

 

ഇത്  കറുത്ത കാലം

വല്ലാത്ത കാലം

 

ഷീല ജഗധരൻ, തൊടിയൂർ