കാലം :കവിത, ഹരികുമാർ മുന്ദ്ര

കാലം :കവിത,  ഹരികുമാർ മുന്ദ്ര

 

 

ഇന്നലെ പെയ്തൊരാ പേമാരിയിൽ ...

പോയ് മറഞ്ഞില്ല ഞാനെങ്ങുമേ ....

ഓർത്തില്ല പെയ്യുമൊരു പേമാരിയിങ്ങനെ....

പാടെ മറിച്ചിട്ടു ചായാത്ത വൻ മരങ്ങളെ ...

 

കാലം കരുതിക്കൊടുത്തുവച്ച  

മുളക്കാഞ്ഞ വിത്തുകൾ മുള പൊട്ടി വന്നു...

ഇനിയെന്നോ പെയ്യുമാ പേമാരിയിൽ

വീഴാതിരിക്കുവാൻ വേരോടണം ....

 

സമയമിനിയേറിയില്ലകലേക്കു നോക്കുകിൽ ....

കഠിനാമാണെൻ വീഥിയറിയുന്നു ഞാനെങ്കിലും ..

കാലം മറച്ചുവച്ചാ ഖനിയിലേക്കു ഞാൻ ...

കാലൊച്ചയില്ലാതെ കടന്നുചെന്നു....

 

കാലം കടന്നുപോയി ....

പേമാരി ഒത്തിരി പെയ്തു പോയി ....

ഇന്നു ഞാനൊരു കുഞ്ഞു മരമായി ...

ഇനിയൊരാ പേമാരി എത്തുമെന്നോ....