മദ്യപിച്ച്‌ ജോലിക്കെത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിരിച്ചുവിട്ടു

മദ്യപിച്ച്‌ ജോലിക്കെത്തിയ  കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മദ്യപിച്ച്‌ ജോലിക്കെത്തിയ 100 കെഎസ്‌ആർടിസി ജീവനക്കാർക്കെതിരെ നപടിയെടുത്ത് ഗതാഗത വകുപ്പ്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തപ്പോള്‍ 26 താത്കാലികക്കാരെ പിരിച്ചുവിട്ടു.

ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് ജീവനക്കാർ കുടുങ്ങിയത്. മന്ത്രിയുടെ നിർദ്ദേശത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ വിജിലൻസ് സംഘം പരിശോധന ആരംഭിച്ചിരുന്നു. നടപടിക്ക് വിധേയരായവരില്‍ സ്വിഫ്റ്റ് ജീവനക്കാരും ഉള്‍പ്പെടും. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും വിജിലൻസ് സംഘം അറിയിച്ചു.

കെഎസ്‌ആർടിസിയുടെ 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഡ്യൂട്ടിക്ക് മദ്യപിച്ച്‌ എത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമായാണ് 100 കേസുകള്‍ റിപ്പോർട്ട് ചെയ്തത്.