സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു

സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച്‌ പാര്‍ക്കിലാണ് വെഡ്ഡിംഗ് കേന്ദ്രത്തിന്റെ പണികള്‍ പുരോഗമിക്കുന്നത്.ഇതിന്റെ നിര്‍മ്മാണം ഉടൻ പൂര്‍ത്തിയാകും.

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിലെ ആദ്യ വിവാഹം ഈ മാസം 30-ന് നടക്കും.

ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തി ഇവിടെ വിവാഹം നടത്തുന്ന അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയും ഒരുക്കും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല.

വിവാഹ ചടങ്ങുകള്‍ വരന്റെയും വധുവിന്റെയും ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍പ്പെടുത്തി ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി നടത്തുന്ന ലളിതമായ വിവാഹ ചടങ്ങുകളെയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നു പറയുന്നത്.