ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വിവാഹിതനായി

ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വിവാഹിതനായി

ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വീണ്ടും വിവാഹിതനായി. അൻസു എൽസ വർഗീസ് ആണ് വധു. നടി ആൻ അഗസ്റ്റിനെയാണ് നേരത്തെ വിവാഹം ചെയ്തിരുന്നത്. പിന്നീട് വിവാഹമോചനം നേടി.

മലയാള സിനിമയിലെ എണ്ണംപറഞ്ഞ ചിത്രങ്ങളിൽ ജോമോൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിർമാണരംഗത്തും ഉണ്ട്.

ജോമോൻ, ഷമീർ മുഹമ്മദ് എന്നിവരുടെ പ്ലാൻ ജെ സ്റ്റുഡിയോസിന്റെ സഹ സ്ഥാപക എന്നാണ് അൻസുവിന്റെ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുളളത്.