ഇറയത്തെ ഓർമ്മകൾ ; കവിത, റോയ് പഞ്ഞിക്കാരൻ

ഇത്തിരിനേരം സ്വസ്ഥമായി ഇരിക്കാനായാൽ ഇറയത്തു
വീണ്ടും വരും ഓർമ്മകൾ
വിശ്വരൂപം തീർക്കാൻ.
പിന്നെ അവ മാനം മുട്ടെ
വളരും .
ചില ഓർമകളെ എടുത്തെറിഞ്ഞാലും
വീണ്ടും വരും കൺകോണുകളിൽ
നീര് നിറയ്ക്കാൻ .
ഒടുക്കം മടുത്തിട്ടു ഇറങ്ങിപ്പോകാൻ
പറഞ്ഞാലും പോവില്ല .
ആയുധമില്ലാതെ നിൽക്കുന്ന
പോരാളിക്ക് ആയുധമാവാൻ
നിൽക്കുന്നതാണ് ഏമാനെ
എന്ന് പുലമ്പിക്കൊണ്ട് നിൽക്കുന്ന
ഓർമകളെ പിന്നെ എങ്ങനെ
അവഗണിക്കും !!
റോയ് പഞ്ഞിക്കാരൻ