ഇറാനിൽ സ്കൂളിനു നേരെ ആക്രമണം : 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു
മിനാബ്: ഇറാനിൽ യുഎസ് - ഇസ്രയേൽ സംയുക്തമായി നടത്തിയ മിസൈൽ ആക്രമണത്തിൽ 51 കുട്ടികൾ മരിച്ചതായി റിപ്പോർട്ടുകൾ. തെക്കൻ ഇറാനിലെ മിനാബ് മേഖലയിലെ സ്കൂളിലാണ് മിസൈൽ പതിച്ചത്. മരിച്ചവരെല്ലാം പെൺകുട്ടികളാണെന്നാണ് വിവരം.
മിസൈൽ ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതെന്ന് ഇറാൻ വിമർശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തിൽ ഇടപെടണമെന്നും ഇറാൻ കൂട്ടിച്ചേർത്തു.