ഇന്‍ഡ്യാനപൊളിസ് മാളിനടുത്തുള്ള കൂട്ട വെടിവെപ്പ്; ഏഴ് കുട്ടികള്‍ക്ക് വെടിയേറ്റു

ഇന്‍ഡ്യാനപൊളിസ് മാളിനടുത്തുള്ള കൂട്ട വെടിവെപ്പ്; ഏഴ് കുട്ടികള്‍ക്ക് വെടിയേറ്റു

ന്‍ഡ്യാനപൊളിസ് : ശനിയാഴ്ച രാത്രി ഡൗണ്ടൗണ്‍ ഇന്‍ഡ്യാനാപൊളിസിലെ ഒരു മാളിന് പുറത്തുണ്ടായ വെടിവെപ്പില്‍ ഏഴ് കുട്ടികള്‍ക്ക് വെടിയേറ്റു , എല്ലാവരും 17 വയസ്സില്‍ താഴെയുള്ളവരാണെന്നു പോലീസ് അറിയിച്ചു.

ഇന്‍ഡ്യാനപൊളിസ് മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തുമ്ബോള്‍ രാത്രി 11:30 ന് ശേഷമാണ് വെടിയൊച്ച കേട്ടത് . സര്‍ക്കിള്‍ സെന്റര്‍ മാളിന് പുറത്തുള്ള ഒരു ബ്ലോക്കില്‍ എത്തി.അവിടെ ആറ് പേര്‍ക്ക് വെടിയേറ്റ് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ കണ്ടു.വെടിയേറ്റവരെല്ലാം 12നും 17നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ സഹായിച്ചു , കൂടാതെ 18 വയസ്സിന് താഴെയുള്ള ഏഴാമത്തെ വ്യക്തിയും സ്വന്തമായി ഒരു ആശുപത്രിയില്‍ എത്തി. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരവും മറ്റ് ആറുപേരുടെ നില ഗുരുതരവുമാണ്.

വെടിവയ്പ്പുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നു' ഇന്‍ഡ്യാനപൊളിസ് മെട്രോപൊളിറ്റന്‍ പോലീസിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ഓപ്പറേഷന്‍സ് ടാന്യ ടെറി,പറഞ്ഞു .