നിജ്ജാറിന്റെ കൊലപാതകം ; കാനഡ തെളിവ് നൽകണമെന്ന് എസ് ജയശങ്കര്‍

നിജ്ജാറിന്റെ കൊലപാതകം ; കാനഡ  തെളിവ് നൽകണമെന്ന്  എസ് ജയശങ്കര്‍

ലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തില്‍ കാനഡയോട് തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.

കാനഡയുടെ അന്വേഷത്തെ ഇന്ത്യ തള്ളികളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ആരോപണം ഉന്നയിക്കാന്‍ തെളിവുണ്ടെങ്കില്‍ അതു പങ്കുവയ്ക്കുക. കാനഡ ഇതുവരെ ഒരു തെളിവും പങ്കുവച്ചിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.