ശാലിനി- അജിത് താരദമ്ബതികളുടെ മകന്  പ്രിയം ഫുട് ബോൾ !

ശാലിനി- അജിത് താരദമ്ബതികളുടെ മകന്  പ്രിയം ഫുട് ബോൾ !
 
 അജിത്തും  ശാലിനിയും പേരെടുത്ത സിനിമാതാരങ്ങള്‍ ആണെങ്കിലും അവരുടെ മകൻ അദ്വിക്കിന് പ്രിയം ഫുട് ബാളിനോടാണ് . അജിത്തിന്റെ കായികപ്രേമം പണ്ടേ പ്രശസ്തമാണല്ലോ .
 
ചെന്നൈയിലെ പോപ്പുലര്‍ ആയ ഒരു ക്ലബിലെ ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമാണ് അദ്വിക്. അടുത്തിടെ ഒരു ടൂര്‍ണമെന്റില്‍ അദ്വിക് സ്വര്‍ണം നേടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും അദ്വികിന്റെ ഒരു സ്‌പോര്‍ട്‌സ് ഇവന്റില്‍ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുട്‌ബോള്‍ ജൂനിയര്‍ ടീം അംഗമായ അദ്വിക്കിന്റെയും കൂട്ടുകാരുടെയും ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് ആയിരുന്നു അമ്മ ശാലിനി. മകന്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നത് കണ്ടപ്പോള്‍  മൊബൈലിൽ മകനെയും കൂട്ടുകാരെയും   പകര്‍ത്തി.  കൈ കൊടുത്ത് ആശംസ നേരുകയും ചെയ്തു. ഡിപ്ലോമാറ്റിക് പ്രീമിയര്‍ ലീഗ് ആയിരുന്നു വേദി.