ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു

ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു

ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ നാല് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അതേസമയം, ആക്രമണത്തില്‍ തീപിടിച്ച കപ്പലിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിന് വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു കപ്പല്‍. അതിനിടയിലാണ് ആക്രമണം ഉണ്ടാവുന്നത്.

ഹൂതി ആക്രമണത്തില്‍ മൂന്ന് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും നാവികരുടെ ജീവനെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളില്‍ കുറിച്ചു.

ഒരു ഇന്ത്യക്കാരനും നാല് വിയറ്റ്‌നാം പൗരന്‍മാരും 15 ഫിലിപ്പീന്‍ പൗരന്മാരും അടങ്ങുന്ന 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.