അഗ്നിപര്‍വത സ്ഫോടനം; ഐസ്‌ലാൻഡില്‍ നാലായിരത്തോളം പേരെ ഒഴിപ്പിച്ചു

അഗ്നിപര്‍വത സ്ഫോടനം;  ഐസ്‌ലാൻഡില്‍ നാലായിരത്തോളം പേരെ ഒഴിപ്പിച്ചു

ഐസ്‌ലൻഡില്‍ വൻ അഗ്നിപര്‍വത സ്ഫോടനം. തെക്കുപടിഞ്ഞാറുള്ള റെയ്ക്ക്‌യാൻസ് മേഖലയിലെ മത്സ്യബന്ധന പട്ടണമായ ഗ്രിൻഡാവിക്കിനു നാലു കിലോമീറ്റര്‍ അകലെയുള്ള അഗ്നിപര്‍വതമാണു പൊട്ടിത്തെറിച്ചത്.

പട്ടണത്തിലെ നാലായിരത്തോളം നിവാസികളെ ഈ മാസം ആദ്യം ഒഴിപ്പിച്ചുമാറ്റിയിരുന്നു. ഗ്രിൻഡാവിക്കില്‍നിന്ന് 42 കിലോമീറ്റര്‍ അകലെ ഐസ്‌ലാൻഡ് തലസ്ഥാനമായ റെയ്ക്ക്‌യാവിക്കിലുള്ളവര്‍ക്കു വരെ സ്ഫോടനം നേരിട്ടു കാണാനായി. ആകാശം മുഴുവൻ ചുവപ്പുനിറത്തിലായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിപര്‍വതത്തിന്‍റെ മുഖത്തിനു മൂന്നര കിലോമീറ്റര്‍ വ്യാസമുണ്ടെന്നും സെക്കൻഡില്‍ നൂറിനും ഇരുനൂറിനും ഇടയില്‍ ഘനമീറ്റര്‍ ലാവ പുറത്തുവരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മുൻകാല സ്ഫോടനങ്ങളെ അപേക്ഷിച്ച്‌ വളരെ ഉയര്‍ന്ന തോതാണിത്.