യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍  അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി
വാഷിംഗ്ടണ്‍ ഡിസി: യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ആയുധകേന്ദ്രവും കമാൻഡ് സെന്‍ററും ഉള്‍പ്പടെ 36 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ജനുവരി 28 ന് ജോർദാനില്‍ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് മറുപടിയായി ഇറാഖിലെയും സിറിയയിലെയും ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ഏകപക്ഷീയമായി ആക്രമണം നടത്തിയിരുന്നു.ഈ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് യെമനിലെ സംയുക്ത വ്യോമാക്രമണം