ചിലിയില്‍ കാട്ടുതീയിൽ 46 മരണം, നിരവധി പേരെ കാണാതായി

ചിലിയില്‍ കാട്ടുതീയിൽ 46 മരണം, നിരവധി പേരെ കാണാതായി

സാന്റിയാഗോ: ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയില്‍ വൻ കാട്ടുതീ. സംഭവത്തില്‍ 46 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേരെ കാണാതായി.

43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.1,100 പേര്‍ക്ക് വീട് നഷ്ടമായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഉയര്‍ന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം ഇത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളിയാവുകയാണ്.

നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിരിക്കുകയാണ്.