ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി ട്രംപ്

Apr 24, 2026 - 14:35
 0  3
ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി  ട്രംപ്

ഇസ്രയേല്‍, ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ച്ചത്തേക്ക് കൂടി നീട്ടിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍- ലെബനന്‍ അംബാസഡര്‍മാര്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാനുളള തീരുമാനമുണ്ടായത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔനും തമ്മില്‍ ഭാവിയില്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച്ച ഉണ്ടായേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു.

ഹിസ്ബുളളയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ ലെബനനുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.