ആദ്യബാച്ച് എഎച്ച്-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എത്തി

ന്യൂഡല്‍ഹി: പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യന്‍ സൈന്യം. മാസങ്ങളുടെ കാത്തിരിപ്പിനൊടവില്‍ എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമായി.
ബോയിങ് കമ്പനിയുമായുള്ള കരാറിന്റെ ഭാഗമായുള്ള ആദ്യ മൂന്നു ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചത്. പ്രതിരോധ രംഗത്തെ നാഴികക്കല്ലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററിന്റെ വരവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
യുഎസ് സൈനിക കാര്‍ഗോ വിമാനത്തിലാണ് ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ചത്. ആറ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കായാണ് ഇന്ത്യ ബോയിങുമായി കരാര്‍ ഒപ്പിട്ടത്. 2020ല്‍ 4100 കോടി രൂപയ്ക്കാണ് ഇന്ത്യ 6 ഹെലികോപ്ടറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ബാക്കി ഈ വര്‍ഷം അവസാനത്തോടെ എത്തും