യുനെസ്കോയില്‍നിന്നു പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് അമേരിക്ക

Jul 22, 2025 - 20:04
 0  17
യുനെസ്കോയില്‍നിന്നു പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച്  അമേരിക്ക

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്‌ട്ര സഭയുടെ കള്‍ച്ചറല്‍ ഏജൻസി യുനെസ്കോയില്‍നിന്നു പിന്മാറുകയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.

 രണ്ടു വർഷം മുന്പാണ് അമേരിക്ക യുനെസ്കോയില്‍ വീണ്ടും ചേർന്നത്. ട്രംപ് ആദ്യം പ്രസിഡന്‍റായ 2018 കാലത്ത് അമേരിക്ക യുനെസ്കോയില്‍നിന്നു പിന്മാറിയിരുന്നു. 

അഞ്ചു വർഷത്തിനുശേഷം 2023ല്‍ ജോ ബൈഡന്‍റെ കാലത്താണ് വീണ്ടും യുനെസ്കോയുമായി സഹകരിച്ചുതുടങ്ങിയത്. ഇസ്രയേല്‍വിരുദ്ധ നിലപാടാണ് യുനെസ്കോയുടേത് എന്നാണ് അമേരിക്കയുടെ ആരോപണം. യുനെസ്കോയുടെ വാർഷിക ബജറ്റിന്‍റെ 22 ശതമാനം അമേരിക്കയാണു നല്കിയിരുന്നത്. അമേരിക്ക വിട്ടുപോയ സമയത്ത് യുനെസ്കോ സാന്പത്തികഞെരുക്കത്തിലായിരുന്നു.