പുതുവര്‍ഷം ആദ്യമെത്തിയത് കിരിബാത്തിയില്‍, പിന്നാലെ ന്യൂസിലാൻഡിലും

പുതുവര്‍ഷം ആദ്യമെത്തിയത് കിരിബാത്തിയില്‍, പിന്നാലെ ന്യൂസിലാൻഡിലും

ആഘോഷങ്ങള്‍ക്കിടെ 2024നെ വരവേറ്റ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്.

അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമായ ഇവിടെഇന്ത്യൻ സമയം വൈകീട്ട് 3.30ഓടെയാണ്  പുതുവര്‍ഷമെത്തിയത്.

ഇതിന് പിന്നാലെ ന്യൂസിലാൻഡിലും പുതുവര്‍ഷം പിറന്നു. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളില്‍ വെടിക്കെട്ടുകളും വര്‍ണക്കാഴ്ചകളും നിറഞ്ഞു.

ന്യൂസിലാൻഡിന് ശേഷം ആസ്ട്രേലിയ, ജപ്പാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കും. പസഫിക് സമുദ്രത്തില്‍ യു.എസിന്‍റെ ഭാഗമായ അമേരിക്കൻ സമോവ, ബേക്കര്‍ ഐലൻഡ് തുടങ്ങിയ ദ്വീപുകളാണ് ഏറ്റവും അവസാനം പുതുവര്‍ഷം ആഘോഷിക്കുക.

അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തുക. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.