സിദ്ധാര്‍ത്ഥന്റെ മരണം: 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്

സിദ്ധാര്‍ത്ഥന്റെ മരണം: 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്ക് പഠന വിലക്ക്.

ഇന്നലെ വൈകിട്ട് യൂണിവേഴ്‌സിറ്റി സെന്ററില്‍ ചേര്‍ന്ന ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം. കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയത്.

19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്. ഇവര്‍ക്ക് ഇനി അംഗീകൃത സ്ഥാപനങ്ങളില്‍ എവിടെയും പഠനം നടത്താനാകില്ല. ഈ വിദ്യാർത്ഥികളെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍,

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ ക്യാമ്ബസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കോളേജിന്റെ വിശദീകരണം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. പിന്നീട് നടന്ന അന്വേഷണത്തിലാണ് റാഗിങ്ങ് നടന്നതായി കണ്ടെത്തിയത്. സിദ്ധാർത്ഥൻ നിരന്തര പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിയിക്കുന്നുണ്ട്.

റിപ്പോർട്ടിലെ പരാമര്‍ശങ്ങളനുസരിച്ച്‌ സിദ്ധാർത്ഥന്റെ പുറംഭാഗത്തായി കേബിള്‍ അല്ലെങ്കില്‍ ബെല്‍റ്റിന്റെ സൈഡ് കൊണ്ടടിച്ച പാടുകളും നിരവധി മുറിവുകളുമുണ്ട്. ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകള്‍ക്കെല്ലാം രണ്ടോ മൂന്നോ ദിവസത്തിന്റെ പഴക്കമാണുള്ളത്.

റാഗിങ്ങ് കണ്ടെത്തിയതിന് തുടർന്ന് കോളേജിലെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ദിവസം ആറു പേരെ.യും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ആകെ പതിനൊന്ന് പ്രതികളാണ് കേസില്‍ ഇതുവരെ അറസ്റിലായിട്ടുള്ളത്