സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ തെറ്റിച്ചു; കാനഡയിൽ വൻ തൊഴിൽ വർധന

Aug 9, 2026 - 12:56
 0  2
സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ തെറ്റിച്ചു; കാനഡയിൽ വൻ തൊഴിൽ വർധന
 പ്രസാദ് തീയാടിക്കൽ

ഒട്ടാവ: സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് കാനഡയിൽ ജൂലൈ മാസത്തിൽ 75,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ തൊഴിൽ റിപ്പോർട്ട് വ്യക്തമാക്കി. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണിത്.

മൊത്ത-ചില്ലറ വ്യാപാരം, ധനകാര്യ-ഇൻഷുറൻസ്, പ്രൊഫഷണൽ-ശാസ്ത്രീയ സേവന മേഖലകൾ എന്നിവയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായത്. സ്വകാര്യ മേഖലയിലെ നിയമനങ്ങൾ വർധിച്ചതും കാനഡയുടെ തൊഴിൽ വിപണിക്ക് കരുത്തേകിയതായി റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ വ്യാപാര സമ്മർദങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാനഡയുടെ തൊഴിൽ വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ റിപ്പോർട്ട് രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിന് അനുകൂല സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ