ചരിത്രത്തിലാദ്യമായി പവന് 77,000 രൂപ കടന്ന് സ്വർണവില!

Sep 1, 2025 - 14:23
 0  4
ചരിത്രത്തിലാദ്യമായി പവന് 77,000 രൂപ കടന്ന്  സ്വർണവില!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. വില 10 ഗ്രാമിന് 1,05,937 രൂപയായി. ചരിത്രത്തിലാദ്യമായി പവന് 77,000 രൂപ കടന്നു. ട്രംപ് താരിഫ് ഉയർത്തിയതാണ് സ്വർണവില വർധനവിന് കാരണമായത്. വിദേശ വിപണിയിലെ ചാഞ്ചാട്ടം സ്വർണത്തിന് 2,113 രൂപയുടെ വർധനവിന് കാരണമായി. 2,113 രൂപ അഥവാ 2.03 ശതമാനം ഉയർന്ന് 10 ഗ്രാമിന് 1,05,937 രൂപ എന്ന ആജീവനാന്ത ഉയർന്ന നിലയിലെത്തി.

പവന് 680 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്‌ചയായി സ്വർണവില വമ്പൻ മുന്നേറ്റത്തിലാണ്. വിവാഹ സീസണുകളിലാണ് ഇന്ത്യയിൽ സ്വർണവില ഉയരുന്നത്. സ്വർണ വില കഴിഞ്ഞ ഒരാഴ്‌ചയായി നിർത്താതെ കുതിച്ചു കൊണ്ടിരിക്കുകയാണ്. പവന് 2,560 രൂപയും ​ഗ്രാമിന് 315 രൂപയും വർധിച്ചു. ഓ​ഗസ്റ്റ് 30ന് സ്വർണം പവന് 1,200 രൂപ ആയിരുന്നു. സ്വർണത്തിൻ്റെ മുന്നേറ്റം വാങ്ങൽ വിലയെ പ്രതിസന്ധിയിലാക്കി.

ആഗോള സാമ്പത്തിക രംഗത്തെ ഉയർച്ച താഴ്‌ചയും രാഷ്‌ട്രീയ മുതലെടുപ്പും  സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 5% പണിക്കൂലി, 3% ജിഎസ്‌ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 84,000 രൂപ ചെലവാക്കേണ്ടി വരും.