സ്പൈഡർ മാൻ കോമിക് പരമ്പരയെ ജനകീയമാക്കിയ ഗെറി കോൺവേ  വിടവാങ്ങി

May 2, 2026 - 19:51
 0  4
സ്പൈഡർ മാൻ കോമിക് പരമ്പരയെ ജനകീയമാക്കിയ ഗെറി കോൺവേ  വിടവാങ്ങി

സാൻഫ്രാൻസികോ: കോമിക് ലോകത്തെ  സ്പൈഡര്‍മാൻ പരമ്പരയിലെ കഥാപാത്രങ്ങളുടെ വളര്‍ത്തച്ഛനായി അറിയപ്പെടുന്ന ഗെറി കോൺവേ (73) വിടവാങ്ങി. സ്പൈഡർമാൻ കോമിക് കുടുംബ ചരിത്രത്തിൽ സ്റ്റാൻ ലീക്ക് ശേഷം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി എന്നറിയപ്പെടുന്നു.

സ്പൈഡർമാനെ 'സൃഷ്ടിച്ചത്' ഗെറി കോൺവേ ആണോ എന്ന ചോദ്യത്തിന് സാങ്കേതികമായി 'അല്ല' എന്നാണ് ഉത്തരം. 1962-ൽ സ്റ്റാൻ ലീയും സ്റ്റീവ് ഡിറ്റ്കോയും ചേർന്നാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. എന്നാൽ, സ്പൈഡർമാനെ ഇന്നത്തെ നിലയിലുള്ള പക്വതയുള്ള കഥാപാത്രമായി 'വളർത്തിയെടുത്തത്' കോൺവേ ആണെന്നാണ് അറിയപ്പെടുന്നത്. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായി കാലിഫോർണിയയിലെ തൗസൻഡ് ഓക്സിലായിരുന്നു അന്ത്യം.

അസുഖബാധിതനായിരിക്കുമ്പോഴും കുട്ടികളും മുതിര്‍ന്നവരുമായ തന്റെ വായനക്കാരെ കാണാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന അവസാന ഒപ്പുശേഖരണ ചടങ്ങിൽ കടുത്ത വേദന വകവെക്കാതെ രണ്ട് മണിക്കൂർ അധികം ചെലവഴിച്ചാണ് തന്റെ ആരാധകരെ അവസാനമായി വിസ്മയിപ്പിച്ചത്. ഭാര്യ ലോറ കോൺവേയും രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്.