ജോര്‍ജ് ഫ്ലോയ്ഡ് വധം: പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥന് ജയിലില്‍ കുത്തേറ്റു

ജോര്‍ജ് ഫ്ലോയ്ഡ് വധം: പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥന് ജയിലില്‍ കുത്തേറ്റു

ന്യൂയോര്‍ക്ക്: ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുൻ പൊലീസ് ഓഫിസര്‍ ഡെറക് ഷോവിന് അരിസോണ ജയിലില്‍ കുത്തേറ്റതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മറ്റൊരു അന്തേവാസിയാണ് കുത്തിപ്പരിക്കേല്‍പിച്ചതെന്നാണ് വിവരം.

വെള്ളിയാഴ്ച പ്രാദേശിക സമയം 12.30ന് ടക്സണ്‍ നഗരത്തിലെ ഒരു ജയിലില്‍ തടവുകാരന് കുത്തേറ്റതായി ബ്യൂറോ ഓഫ് പ്രിസണ്‍സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. അടിയന്തര ജീവൻരക്ഷാ നടപടികള്‍ക്കുശേഷം പരിക്കേറ്റ തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.

എന്നാല്‍, തടവുകാരന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റത് ഡെറക് ഷോവിനാണെന്ന് ജയില്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചതായാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഷോവിൻ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

2020ലാണ് പൊലീസ് നടപടിക്കിടെ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്.