സുരേഷ് ഗോപി നൽകിയ സ്വർണകിരീടം എത്ര പവനുണ്ട്?; ചോദ്യവുമായി കോൺഗ്രസ് കൗൺസിലർ

സുരേഷ് ഗോപി നൽകിയ സ്വർണകിരീടം എത്ര പവനുണ്ട്?; ചോദ്യവുമായി കോൺഗ്രസ് കൗൺസിലർ

സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ വിവാദങ്ങളൊഴിയുന്നില്ല. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപി തന്റെ മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂര്‍ദ്ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്.

സ്വര്‍ണകിരീടത്തില്‍ ചെമ്പ് കണ്ടെത്തിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീല വര്‍ഗീസ് കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ലൂര്‍ദ്ദ് ഇടവക പ്രതിനിധി യോഗത്തിലായിരുന്നു ആവശ്യം ഉന്നയിച്ചത്.