വിര്‍ജിൻ ഐലൻഡ്സ് പ്രൈമറി; ട്രംപിന് തകര്‍പ്പൻ ജയം

വിര്‍ജിൻ ഐലൻഡ്സ് പ്രൈമറി; ട്രംപിന് തകര്‍പ്പൻ ജയം
വിർജിൻ ഐലൻഡ്സ്: യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥിയെ തീരുമാനിക്കാനായി വിർജിൻ ഐലൻഡ്സില്‍ നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയില്‍ ഡൊണള്‍ഡ് ട്രംപിന് തകർപ്പൻ ജയം.
 മുൻ പ്രസിഡന്‍റ് ട്രംപ് 74 ശതമാനം വോട്ട് നേടിയപ്പോള്‍ വിർജിൻ ഐലൻഡ്സ് മുൻ അംബാസഡർ നിക്കി ഹേലി 26 ശതമാനം വോട്ട് മാത്രമാണ് നേടി‌യത്.
റിപ്പബ്ലിക്കൻ പ്രസിഡൻഷ്യല്‍ പ്രൈമറി മത്സരത്തില്‍ രണ്ട് സ്ഥാനാർഥികളാണ് ശേഷിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍പന്തിയിലാണ് ട്രംപ്. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.