യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു

യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു

മേരിലാന്‍ഡ്: യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് പാലം തകര്‍ന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം. ഏഴോളം പേരും നിരവധി വാഹനങ്ങളും വെള്ളത്തില്‍ വീണതായാണ്   റിപ്പോര്‍ട്ടുകള്‍. ആര്‍ക്കെങ്കിലും പരിക്കുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന് 47 വര്‍ഷം പഴക്കമുണ്ട്.കപ്പല്‍ പാലത്തില്‍ ചെന്നിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിക്കുകയും ചെയ്തു.