ഓണ്‍ലൈൻ ക്രിക്കറ്റ് വാതുവെയ്പ്പില്‍ യുവാവിന് കോടികള്‍ നഷ്ടമായി; ഭാര്യ ആത്മഹത്യ ചെയ്തു

ഓണ്‍ലൈൻ ക്രിക്കറ്റ് വാതുവെയ്പ്പില്‍ യുവാവിന് കോടികള്‍ നഷ്ടമായി; ഭാര്യ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഓണ്‍ലൈൻ ക്രിക്കറ്റ് വാതുവെയ്പ്പില്‍  1.5 കോടി രൂപ നഷ്ടമായി, കടത്തിലായ ബെംഗളൂരു  യുവാവിന്റെ ഭാര്യ കടക്കാരുടെ ശല്യത്തിൽ മനം നൊന്ത് ജീവനൊടുക്കി 

ഹോസ്ദുർഗയില്‍ അസിസ്റ്റന്റ് എ‍ഞ്ചിനീയറായ ദർശൻ ബാബുവിനാണ് വാതുവെപ്പില്‍ കോടിക്കണക്കിന് രൂപ നഷ്ടമായത്.

കടക്കാരുടെ ഭീഷണി താങ്ങാനാവാതെ ഇയാളുടെ ഭാര്യ ജീവനൊടുക്കുകയായിരുന്നു. മാർച്ച്‌ 19 ന് ആണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദർശന് പണം കൊടുത്ത 13 പേർക്കെതിരെ രഞ്ജിതയുടെ പിതാവ് പരാതി നല്‍കി. ദർശനും രഞ്ജിതയ്ക്കും 2 വയസ്സുള്ള മകനുണ്ട്. ര‍ഞ്ജിതയുടെ അച്ഛന്റെ പരാതിയില്‍ 13 പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.