ബംഗ്ലൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നു

ബംഗ്ലൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നു
ണ്ണൂര്‍: കണ്ണൂരില്‍ നിന്ന് മംഗ്ലൂരു വഴി ബംഗ്ലൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബംഗ്ലൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ തീരുമാനിച്ചത് യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്നു.
കോഴിക്കോട് -മംഗ്ലൂരു റൂടിലെ യാത്രക്കാര്‍ക്ക് ഇതു ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഗോവ- മംഗ്ലൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടാന്‍ ശ്രമം തുടങ്ങിയെന്നും എം കെ രാഘവന്‍ എം പി അറിയിച്ചു.

നിലവില്‍ കണ്ണൂരില്‍ നിന്ന് മംഗ്ലൂരു വഴി ബംഗ്ലൂരുവിലേക്ക് പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടുന്നത്. രാത്രി 9.35ന് ബംഗ്ലൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂര്‍ വഴി പിറ്റേന്ന് ഉച്ചക്ക് 12 .40 ന് കോഴിക്കോട്ട് എത്തും. തിരിച്ച്‌ മൂന്നരക്ക് കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ബംഗ്ലൂരുവിലേക്ക് പോകും. രാവിലെ 6.35ന് ബംഗ്ലൂരുവിലെത്തും. മംഗ്ലൂരു - ഗോവ വന്ദേ ഭാരതും ഈ രീതിയില്‍ കോഴിക്കോട്ടേക്ക് നീട്ടാനാണ് ശ്രമം.

ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ കാണുമെന്ന് കോഴിക്കോട് എം പി എംകെ രാഘവന്‍ അറിയിച്ചു. കഴിഞ്ഞ തവണ 12 മെമു സര്‍വീസ് കേരളത്തിന് അനുവദിച്ചിരുന്നു. പതിനൊന്നും തിരുവനന്തപുരം ഡിവിഷനിലാണ് സര്‍വീസ് നടത്തുന്നത്.