ഓറിയോ ബിസ്കറ്റുകളില്‍ ക്രീം കുറയുന്നു: അന്വേഷണം

കുട്ടികൾക്ക് പ്രിയപ്പെട്ട ക്രീം ബിസ്കറ്റ് ബ്രാൻഡുകളിൽ മുൻ നിരയിലാണ് ഓറിയോ ബിസ്കറ്റുകള്‍. എന്നാല്‍ ഇപ്പോള്‍ ഓറിയോ ബിസ്കറ്റുകളിൽ ക്രീം കുറഞ്ഞുവരുന്നുവെന്ന പരാതി സോഷ്യൽ മീഡിയയിൽ ചർച്ചയാണ് .
ക്രീം കുറഞ്ഞ് നിലവില്‍ നേര്‍ത്തൊരു ഭാഗം മാത്രമായി മാറിയിരിക്കുന്നു എന്നാണ് പലരും പരാതിപ്പെടുന്നത്. യുഎസില്‍ നിന്നുള്ള ഉപഭോക്താക്കളാണ് അധികവും പരാതിയുന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. പാക്കറ്റില്‍ കാണിക്കുന്നത് പോലെയല്ല ഉത്പന്നമെങ്കില്‍ കമ്ബനികള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും പരാതിക്കാര്‍ പറയുന്നുണ്ട് . പാക്കറ്റില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ അല്ല ഇപ്പോള്‍ ബിസ്കറ്റ് ഇറക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. മുമ്ബ് പല കമ്ബനികളുടെയും ഉത്പന്നങ്ങളെച്ചൊല്ലി ഇത്തരത്തിലുള്ള പരാതികളും ആരോപണങ്ങളും ഉയര്‍ന്നിട്ടുള്ളതാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കുക്കി ബ്രാൻഡാണ്,ഓറിയോ 2014 ലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കുക്കിയാണിത്. മൊണ്ടെലെസ് ഇന്റര്‍നാഷണല്‍ നബിസ്കോ കാഡ്ബറി എന്ന കമ്ബനിയാണ് ഒറിയോയുടെ നിര്‍മ്മാതാക്കള്‍.