ബോട്സ്വാന കല്യാണം: ലീലാമ്മ തോമസ് , തൈപ്പറമ്പിൽ  

ബോട്സ്വാന കല്യാണം: ലീലാമ്മ തോമസ് , തൈപ്പറമ്പിൽ  

ബോട്സ്വാനയിൽ കല്യാണങ്ങൾ രണ്ടു തരത്തിലുണ്ട്. Customary മാര്യേജ്, under act മാര്യേജ്. വിവാഹം ഇവിടെ ഒരു സങ്കീർണ്ണ പ്രക്രിയയാണ് .

 കല്യാണം നടത്തുന്ന ചുമതല അമ്മാവനാണ്. പാരമ്പര്യമനുസരിച്ചു പയ്യന്‌ 18 വയസ്സുകഴിയുമ്പോൾ അമ്മാവനാണ്  പെണ്ണിനെ കണ്ടുപിടിക്കുന്നതിനുള്ള അധികാരം. എന്നാൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. വധൂ വരന്മാർ തന്നെ കണ്ടുപിടിക്കുന്ന കേസുകളും  ഉണ്ട്.

 രൂപഭംഗിയും  തൊലി വെളുപ്പുമല്ല, വിവേകമുള്ള മനസ്സാണ്  ഇവരുടെ മനസ്സിലെ  സൗന്ദര്യ  സങ്കല്പത്തിന് അടിസ്ഥാനം.

"ഭാര്യ ഭർത്താവിനു കിരീടമെന്നു" അമ്മാവൻ പറയും. ബോയ്ഫ്രണ്ട്സും  ഗേൾ ഫ്രണ്ട്സും തമ്മിൽ  വളരെ ആത്മാർത്തതയാണ്.   കല്യാണത്തിനു മുൻപ്   കുഞ്ഞുണ്ടാകുന്ന കേസുകളിൽ  പോലും   കല്യാണം നടക്കും.

ഞങ്ങൾ ഇവിടെ യുവജനങ്ങളുമായി ചേർന്നു ഒരു ബോധവത്കരണക്ലാസ്സ് ‌നടത്തുന്നുണ്ട്.
അതുമായി ബന്ധപ്പെട്ട്  "ഭർത്താവിന്റെ സ്വകാര്യസ്വത്തെന്ന പേരിൽ  ഒരു ഗ്രൂപ്പുണ്ട് ." അതിൽ കുടുംബജീവിതമാണ് വിഷയം.  ആ വിഷയത്തിൽ ഞാൻ എന്റെ മലയാളനാട്ടിലെ കല്യാണം, കുടുംബരീതികൾ എല്ലാം അവതരിപ്പിക്കും. എന്റെ വാക്കുകൾ  എല്ലാവരും എതിർപ്പില്ലാതെ അംഗീകരിക്കുമ്പോൾ  വളരെ  സന്തോഷം  തോന്നാറുണ്ട് 

എന്റെ നേതൃത്വത്തിൽ   ഒരു കല്യാണം   ഇവിടെ നടത്തി. അവർ നല്ല സന്തുഷ്ടരായി കഴിയുന്നു.  എന്റെ ഉപദേശപ്രകാരം നടന്ന കല്യാണം

പള്ളിയിൽ വെച്ചുള്ള കല്യാണം പശ്ചാത്യ ശൈലിയായതുകൊണ്ടു  വിവാഹചെലവ് കൂട്ടുന്നുണ്ട് .
ഇവിടെ  ചീഫ് കിലോസിയുടെ അനുവാദം വേണം കല്യാണം കഴിക്കാൻ . ("കിലോസി)"ഗ്രാമത്തലവൻ കല്യാണം ഉറപ്പിച്ചാൽ പിന്നെ കല്യാണം നടത്താൻ ആർക്കെങ്കിലും  എതിർപ്പുണ്ടായാൽ വകവെക്കില്ല.
കല്യാണം ഉറപ്പിക്കാൻ അമ്മാവന്മാരെ യുവതിയുടെ വീട്ടിൽ അയക്കും. വിവാഹം (പാറ്റ്ലോ ) ഉറപ്പിക്കാൻ അമ്മാവൻ അവശ്യപ്പെടും, അതു കഴിഞ്ഞു  പെൺകുട്ടിയുടെ കുടുംബത്തിനു വരന്റെ വീട്ടുകാർ സമ്മാനം കൊടുക്കും.

 വധുവിനു കൊടുക്കുന്ന പുരുഷധനം (ബോഗഡി, ലബോള )യെന്നു സ്വെസ്വാനഭാഷയിൽ പറയും.
 വിവാഹത്തിനു  വധുവിന്റെ കുടുംബത്തിനു  വരന്റെ കുടുംബം കൊടുക്കുന്ന പണം അനുസരിച്ചു  വധുവിന്റെ  വില അതിനു പുരുഷധനമെന്നു പറയും.

പരമ്പരാഗതമായി 8-12, അതിൽ കൂടുതൽ പശുക്കളെ സാധാരണ പുരുഷധനം കൊടുക്കണം. ആ പശുക്കൾ വളർന്നു കുട്ടികൾ ഉണ്ടായാൽ വളർത്തുകയല്ലാതെ വിൽക്കത്തില്ല. ഇപ്പോൾ പശുവിനു പകരം പണം കൊടുക്കുന്നവരുമുണ്ട്.

വിവാഹ തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ  വരണ്  സ്വന്തമായി വീടു വെക്കുന്ന ധൃതിയായിരിക്കും .. കാരണം കൂട്ടുകുടുംബത്തിൽ വധുവിനെ കൊണ്ടുപോകില്ല. അവർ വേറെ താമസിക്കും. കല്യാണം ഉറച്ചു കഴിഞ്ഞാൽ 21 ദിവസം ഒരുക്കമാണ്.

കല്യാണ സമയം പാവാട ബ്ലൗസ് ഷാൾ ഹെഡ് കവറിംഗ്എന്നിങ്ങനെ പറമ്പരാഗതവസ്ത്രം ധരിക്കുന്നു . പ്രായമുള്ള സ്ത്രീകൾ തറയിൽ ഇരിക്കണം,
അവരുടെ കൂടെ വരുന്ന പുരുഷന്മാർക്ക് കസേര കൊടുക്കും. മണവാട്ടി ഫ്രഞ്ച് മോഡൽ ഡ്രസ്സ്‌ ധരിക്കും..Pula 160,000മുതൽ 400,000വരെ ചിലവു വരും കല്യാണത്തിന് . മിക്കവാറും വധൂ  വരന്മാർ ജോലിക്കു പോകും. സ്വന്തമായി നിലനിൽപ്പുണ്ടാക്കാൻ ഇവർ മിടുക്കരാണ് . കല്യാണം കഴിഞ്ഞു ഡാൻസും പാട്ടുംനല്ല രസമാണ്. ചിബുക് എന്ന ബോട്സ്വാന ട്രഡിഷണൽമദ്യം വിളമ്പും. വളരെ സന്തോഷം.

ലീലാമ്മ തോമസ് ,തൈപ്പറമ്പിൽ